നല്ല എനര്‍ജി,നിറയെ ചിരി ഇതാണ് സൗബിന്‍! ഫഹദ് ഏറെ അതിശയിപ്പിക്കുന്ന നടനും: ജാസ്മിന്‍

By Midhun Raj

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യത തന്നെയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. സിനിമയില്‍ കഥാപാത്രങ്ങളായി എത്തിയവരെല്ലാം ശ്രദ്ധേയ പ്രകടനങ്ങള്‍ തന്നെ കാഴ്ചവെച്ചു. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.

റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ടും താരങ്ങളുടെ പ്രകടനം കൊണ്ടും വളരെ പെട്ടെന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് പ്രേക്ഷകരുടെ ഇഷ്ട ചിത്രമായി മാറിയത്. കുമ്പളങ്ങിയില്‍ മറ്റു കഥാപാത്രങ്ങള്‍ക്കൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച റോളായിരുന്നു നൈല. ന്യൂയോര്‍ക്ക് സ്വദേശി ജാസ്മിന്‍ മെറ്റീവിയര്‍ ആണ് ഈ വേഷം ചെയ്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയില്‍ തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ച് ജാസ്മിന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സിലെ നൈല

കുമ്പളങ്ങി നൈറ്റ്‌സിലെ നൈല

നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും നൈല ചെയ്ത ആദ്യ ഫീച്ചര്‍ ഫിലിമായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തില്‍ മറ്റു താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയ വേഷത്തിലാണ് നടി എത്തിയിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ വീഡിയോയില്‍ സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളായിരുന്നു ജാസ്മിന്‍ പങ്കുവെച്ചത്. തന്റെ ആദ്യ ചിത്രം തന്നെ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടിയുളളത്.

ഇവിടത്തെ സംസ്‌കാരത്തെയും

ഇവിടത്തെ സംസ്‌കാരത്തെയും

അമേരിക്കയില്‍ വെച്ച് ഞാന്‍ ചെയ്യാത്ത ഒരുപാട് രസകരമായ കാര്യങ്ങള്‍ എനിക്കിവിടെ ചെയ്യാന്‍ കഴിഞ്ഞുവെന്ന് നടി പറയുന്നു. ഇവിടത്തെ സംസ്‌കാരത്തെയും സാധാരണക്കാരായ ആളുകളെയും അടുത്തു മനസിലാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജാസ്മിന്‍. നൈല വളരെ കരുത്തയായ ചെറുപ്പക്കാരിയാണ്. ലോകം കാണാന്‍ ഇഷ്ടപ്പെടുന്ന സംതൃപ്തയായ പെണ്ണ്. ഹൃദയം പറയുന്നതെന്തോ അത് ഫോളോ ചെയ്യുന്ന പെണ്ണ്. വളരെ സിമ്പിളാണ്.ഞാ്ന്‍ കുറെ കൂടി ഓവര്‍ ദി ടോപ്പാണ്. ജാസ്മിന്‍ പറയുന്നു.

നല്ല എനര്‍ജി നിറയെ ചിരി

നല്ല എനര്‍ജി നിറയെ ചിരി

കുമ്പളങ്ങിയില്‍ സൗബിന്‍ ഷാഹിറുമൊത്ത അനുഭവങ്ങളും നടി പങ്കുവെച്ചിരുന്നു. സൗബിന്‍ എന്നു പറഞ്ഞാല്‍ തന്നെ എന്റര്‍ടെയ്ന്‍മെന്റാണെന്ന് നടി പറയുന്നു. വളരെ നല്ല നടനാണ് അദ്ദേഹം. ഒപ്പം എല്ലാ സമയവും സെറ്റില്‍ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടേയിരിക്കും. സൗബിന്‍ എന്നു പറഞ്ഞാല്‍ തന്നെ എന്റര്‍ടെയ്ന്‍മെന്റാണ്. നല്ല സ്പിരിറ്റ്.നല്ല എനര്‍ജി,നിറയെ ചിരി.

ഫഹദിനെക്കുറിച്ച്

ഫഹദിനെക്കുറിച്ച്

ഫഹദ് ഫാസില്‍ ഏറെ അതിശയിപ്പിക്കുന്ന നടനാണ് എന്നാണ് ജാസ്മിന്റെ വിലയിരുത്തല്‍. ആദ്യം ഫഹദ് വളരെ നിശബ്ദനായിരുന്നു. ഞങ്ങള്‍ തമ്മില്‍ വഴക്ക് ഇടുന്ന ഒരു സീനുണ്ട് ആ സീനില്‍ പെട്ടെന്ന് വളരെ ക്രേസിയായ ശബ്ദത്തിലൊക്കെ സംസാരിക്കാന്‍ തുടങ്ങി. ഞാനാണെങ്കില്‍ അയ്യോ എന്നെകൊണ്ട് ഇതൊന്നും ചലഞ്ച് ചെയ്ത് നില്‍ക്കാന്‍ പറ്റില്ല. മര്യാദയ്ക്ക് എങ്ങനെയെങ്കിലും ചെയ്തു തീര്‍ത്താല്‍ മതിയെന്ന മട്ടിലും.വളരെ എളിമയുളള അതിശയിപ്പിക്കുന്ന നടനാണ് ഫഹദ്.അഭിനയത്തെ പറ്റി ഏറെ അറിവുളള അദ്ദേഹത്തോട് എനിക്കൊരുപാട് ബഹുമാനം തോന്നുന്നു.

ഭാസിയെക്കുറിച്ച്

ഭാസിയെക്കുറിച്ച്

കുമ്പളി നൈറ്റ്‌സില്‍ ജാസ്മിന്റെ ബോയ് ഫ്രണ്ട് ആയി എത്തിയത് ശ്രീനാഥ് ഭാസി ആയിരുന്നു. സിനിമയില്‍ ഒന്നും മിണ്ടുന്നില്ലെങ്കിലും ഷൂട്ടിംഗ് സമയത്ത് ഭാസി ഏറെ സഹായിച്ചതായി നടി പറയുന്നു. എനിക്ക് ഭാഷ അറിയില്ലാത്തതുകൊണ്ട് വളരെ കൃത്യമായി എനിക്ക് മനസിലാകുന്ന രീതിയില്‍ പറഞ്ഞുതന്നത് ഭാസിയാണ്. വളരെ നല്ല വ്യക്തിയാണ് അദ്ദേഹം.

 ഷെയ്‌നും അന്നയും

ഷെയ്‌നും അന്നയും

ഷെയ്ന്‍ നിഗം വളരെ രസികനാണെന്നാണ് ജാസ്മിന്‍ പറഞ്ഞത്. സെറ്റിലെപ്പോഴും വളരെ സന്തോഷവാനായിരിക്കും. ഷെയിന്‍ ഉളളപ്പോള്‍ സെറ്റില്‍ എല്ലാവരും അറിയും. ഷെയിന്‍ അവിടെയുണ്ടെന്ന്. ഒരു സ്വീറ്റ് ഹാര്‍ട്ടാണ്. വളരെ ശാന്തയും സന്തോഷവതിയുമാണ് അന്നയെന്നാണ് ബേബി മേളെക്കുറിച്ച് ജാസ്മിന്‍ പറഞ്ഞത്.

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X