twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാസി ഗിഫ്റ്റ് ഇനിമുതല്‍ ഡോക്ടര്‍ ജാസി ഗിഫ്റ്റ്! പിഎച്ച്ഡി നേടി സംഗീത സംവിധായകന്‍

    By Midhun Raj
    |

    ഫോര്‍ ദി പീപ്പിളിലെ ഒറ്റ ഗാനത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ ഗായകനാണ് ജാസി ഗിഫ്റ്റ്. സംഗീത സംവിധായകനായും തിളങ്ങിയ ജാസി ഗിഫ്റ്റിന്റെ മിക്ക പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അടിപൊളി ഗാനങ്ങള്‍ക്കൊപ്പം മെലഡി പാട്ടുകളും ഉണ്ടാക്കി അദ്ദേഹം എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലും ജാസി ഗിഫ്റ്റിന്റെ പാട്ടുകള്‍ പുറത്തിറങ്ങിയിരുന്നു.

    Jassie Gift

    സംഗീത രംഗത്ത് തിളങ്ങിയ ഗായകന്‍ ഇനി മുതല്‍ ഡോ. ജാസി ഗിഫ്റ്റാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ഫിലോസഫിയിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്. ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈത ആന്‍ഡ് ബുദ്ധിസം എന്ന വിഷയത്തിലാണ് അദ്ദേഹം ഗവേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ടാണ് ജാസി ഗിഫ്റ്റ് റിസേര്‍ച്ച് പൂര്‍ത്തിയാക്കിയത്.

    ആ സാഹചര്യത്തില്‍ യക്ഷി പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ? വിമര്‍ശകരോട് വിനയന്‍ആ സാഹചര്യത്തില്‍ യക്ഷി പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ? വിമര്‍ശകരോട് വിനയന്‍

    കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ജാസി ഗിഫ്റ്റിന്റെ മാര്‍ഗദര്‍ശി. ഫോര്‍ ദി പീപ്പിളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും 2003ല്‍ പുറത്തിറങ്ങിയ സഫലമാണ് ജാസി ഗിഫ്റ്റിന്റെ ആദ്യ സിനിമ. പോക്കിരിരാജ, ഡിസംബര്‍, അശ്വാരൂഡന്‍, ബല്‍റാം വേഴ്‌സ് താരാദാസ് തുടങ്ങിയ സിനിമകളിലെ പാട്ടുകളാണ് ജാസി ഗിഫ്റ്റിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇപ്പോഴും തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രികളിലെല്ലാം സജീവമാണ് ജാസി ഗിഫ്റ്റ്‌.

    English summary
    Jassie Gift Got Phd From Kannur University
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X