ക്യാപ്റ്റനിലൂടെ ഷൈജു ദാമോദരനും അഭിനേതാവായി! ഹിറ്റ് സിനിമ സത്യന് സമര്‍പ്പിച്ച് ജയസൂര്യ!

By Ambili

ജയസൂര്യയുടെ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്ക് മറ്റൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് അഭിമാനമായിരുന്ന പ്രശസ്ത ഫുട്‌ബോള്‍ താരമായിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ക്യാപ്റ്റന്‍ ഇന്നാണ് റിലീസിനെത്തിയത്. മാധ്യമ പ്രവര്‍ത്തകനായ പ്രജീഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കന്നി ചിത്രമാണ് ക്യാപ്റ്റന്‍. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോയിയാണ് സിനിമ നിര്‍മ്മിച്ചത്.

shaiju-damodaran

സിനിമയില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പാകത്തിന് മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു. ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരങ്ങളുടെ മലയാളം കമന്ററി പറഞ്ഞ് ശ്രദ്ധേയനായ വ്യക്തിയാണ് ഷൈജു ദാമോദരന്‍. ക്യാപ്റ്റനില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലൂടെ ഷൈജുവും ഒരു അഭിനേതാവായി പ്രത്യക്ഷപ്പെട്ടിരുന്നു.

captain

സിനിമ ഹിറ്റായതിന് നന്ദിയുമായി നടന്‍ ജയസൂര്യയും രംഗത്തെത്തിയിരുന്നു. നന്ദി... നന്ദി... നന്ദി... സിനിമ ഗംഭീരമായി... ഞാന്‍ നന്നായി എന്ന് എല്ലാവരും പറയുമ്പോഴും, സത്യേട്ടാ... ഇത് ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിയ്ക്കുന്നു അതുപോലെ എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദിയും. മറ്റൊന്നിനുമല്ല നിങ്ങളുടെ ആത്മാവ് എനിയ്ക്ക് കുറച്ച് ദിവസം കടമായി തന്നതിന്. എന്നുമാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ജയസൂര്യ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X