»   » നായകന്‍ ഞാനാണ്, മനു ആന്റണിയുടെ നമ്പര്‍ ചോദിച്ച് വിളിക്കണ്ടെന്ന് പൃഥ്വിയോട് ജയസൂര്യ

നായകന്‍ ഞാനാണ്, മനു ആന്റണിയുടെ നമ്പര്‍ ചോദിച്ച് വിളിക്കണ്ടെന്ന് പൃഥ്വിയോട് ജയസൂര്യ

Posted By: Sanviya
Subscribe to Filmibeat Malayalam

ജയസൂര്യയുടെ ഒരു രകരമായ ഫേസ്ബുക്ക് പോസ്റ്റാണിത്. ജയസൂര്യയുടെ പുതിയ ചിത്രമായ പ്രേതത്തിന്റെ സ്‌പോട്ട് എഡിറ്ററാണ് മനു ആന്റണി. വിക്കി എന്ന പേരില്‍ മനു ആന്റണി സംവിധാനം ചെയ്ത ഷോട്ട് ഫിലിം ഷെയര്‍ ചെയ്തുകൊണ്ടാണ് ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മനു ആന്റണി സംവിധാനം ചെയ്ത ഒരു ഗംഭീര ഷോര്‍ട്ട് ഫിലിമാണ് വിക്കി. കാണാതെ പോകരുതെന്ന് ജയസൂര്യ ആരാധകരോട് പറയുന്നു. അതോടൊപ്പം പൃഥ്വിരാജിന് ഒരു മുന്നറിയിപ്പും ജയസൂര്യ നല്‍കിയിട്ടുണ്ട്.

jayasurya-prithviraj

മനു ആന്റണി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ഞാനാണ് നായകന്‍. അവന്റെ നമ്പറും ആവശ്യപ്പെട്ട് നീ വിളിക്കണ്ടെന്നാണ് ജയസൂര്യ പൃഥ്വിരാജിന് നല്‍കുന്ന മുന്നറിയിപ്പ്. ജയസൂര്യ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത മനു ആന്റണിയുടെ വിക്കി ഷോര്‍ട്ട് ഫിലിം കാണൂ.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതമാണ് ജയസൂര്യയുടെ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, ശരണ്യ മേനോന്‍, ഗോവിന്ദ് പത്മസൂര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Jasurya about Manu Antony's Vicky Malayalam short film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam