»   » കേള്‍ക്കാം ജയചന്ദ്രന്റെ ഈണങ്ങള്‍

കേള്‍ക്കാം ജയചന്ദ്രന്റെ ഈണങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ മുന്‍നിര സംഗീതസംവിധായകനായി എം ജയചന്ദ്രന്‍ വളരെ പെട്ടെന്നാണ് പേരെടുത്തത്. കേള്‍വി സുഖമുള്ള മെലഡികളിലൂടെയാണ് ജയചന്ദ്രന്‍ ആസ്വാദകരുടെ ഹൃദയത്തല്‍ കയറിപ്പറ്റിയത്. 2013 ജയചന്ദ്രനെ സംബന്ധിച്ച് നേട്ടങ്ങളുടെ വര്‍ഷമാണ്. സെല്ലുലോയ്ഡ് എന്ന ചിത്രം മുതല്‍ ഇപ്പോള്‍ കളിമണ്ണ് എന്ന ചിത്രത്തില്‍വരെ ജയചന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍ ഈണം ചെയ്ത ഗാനങ്ങള്‍ വലിയ ഹിറ്റുകളായി മാറി.

സാധാരണക്കാര്‍ക്കിടയിലെന്നപോലെ ഓണ്‍ലൈനിലും ജയചന്ദ്രന്റെ പാട്ടുകല്‍ വലിയ ഹിറ്റുകളായി മാറുകയാണ്. ഇപ്പോഴിതാ ആസ്വാദകര്‍ക്ക് തന്റെ ഗാനങ്ങളെല്ലാം എളുപ്പത്തില്‍ ആസ്വദിക്കാനായി ജയചന്ദ്രന്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്.

M Jayachandran

പട്ടം പോലെ, സലാം കാശ്മീര്‍ എന്നീ ചിത്രങ്ങളിലാണ് ജയചന്ദ്രന്‍ ഏറ്റവും പുതിയതായി സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. പട്ടം പോലെ എന്ന ചിത്രത്തിലെ മഴപ്പാട്ട് ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. സലാം കാശ്മീരില്‍ ജയറാമിനെക്കൊണ്ട് ജയചന്ദ്രന്‍ ഒരു പാട്ട് പാടിച്ചിട്ടുണ്ട്. ഈ രണ്ടു ചിത്രങ്ങളെയും ഏറെ പ്രതീക്ഷയോടെയാണ് താന്‍ കാത്തിരിക്കുന്നതെന്ന് ജയചന്ദ്രന്‍ പറയുന്നു.

തയ്യാറായിക്കൊണ്ടിരിക്കുന്ന കാറ്റും മഴയും, കഥവീട്, കന്യക ടാക്കീസ്, ഡോള്‍ഫിന്‍ ബാര്‍ തുടങ്ങിയ ചിത്രങ്ങളിലും സംഗീതം ജയചന്ദ്രന്റേതാണ്. ഇതുവരെ താന്‍ ചെയ്ത് ഓരോ ഗാനങ്ങളിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതെല്ലാം ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നുള്ള കാര്യം തന്നെ ഏറെ സന്തോഷവാനാക്കുന്നുവന്നും ജയചന്ദ്രന്‍ പറയുന്നു.

English summary
Jayachandran has now launched his official YouTube channel where his fans and lovers of music can enjoy his songs to their heart's content.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam