ആരു പറഞ്ഞാലും ശ്രേയയെ ഒഴിവാക്കില്ല: ജയചന്ദ്രന്‍

തങ്ങളൊക്കെ ഇവിടുള്ളപ്പോള്‍ എന്തിനാണ് ഉത്തരേന്ത്യയില്‍ നിന്ന് ശ്രേയയെ കൊണ്ടു വരുന്നതെന്നാണ് ഇവരുടെ ചോദ്യം. പല യുവഗായികമാരും കണ്ടാല്‍ മിണ്ടുന്നില്ല. ശ്രേയയെ കൊണ്ട് താന്‍ പാടിപ്പിക്കുന്നതിനെതിരെ ഒരു യുവഗായിക മാധ്യമങ്ങളിലൂടെ വിമര്‍ശനവുമായി രംഗത്തു വന്നു. മറ്റൊരാള്‍ തന്നെ കണ്ടയുടനെ കസേര തിരിച്ചിട്ടിരുന്നു. എന്നാല്‍ ഇവരുടെ പ്രതിഷേധം കണ്ടതു കൊണ്ടൊന്നും താന്‍ ശ്രേയയെ പാടിപ്പിക്കാതിരിക്കില്ലെന്ന് ജയചന്ദ്രന്‍ വ്യക്തമാക്കി.
പുതിയ ഗായികമാരുടെ ജാട സഹിക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ പിണക്കം കൂടിയായപ്പോള്‍ തീരെ പറ്റാതായിട്ടുണ്ടെന്നാണ് ജയചന്ദ്രന്റെ അഭിപ്രായം. എന്നാല്‍ സീനിയര്‍ ഗായികമാര്‍ക്ക് പിണക്കമൊന്നുമില്ല. താന്‍ ശ്രേയയ്ക്ക് വേണ്ടി ഒരുക്കിയ ഗാനങ്ങള്‍ കേട്ട ശേഷം ചിത്രച്ചേച്ചിയും സുജാതചേച്ചിയും വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും സംഗീതസംവിധായകന്‍ പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications