ശ്രേയയ്ക്ക് പണം നല്‍കുന്നത് ഞാനല്ല

എന്നാല്‍ താന്‍ പണം നല്‍കാമെന്ന് അറിയിച്ചു. ഇതല്ലാതെ മറ്റാരെയും പാടിക്കാന്‍ വേണ്ടി തന്റെ പോക്കറ്റില്‍ നിന്ന് പണം കൊടുത്തിട്ടില്ല. ശ്രേയയെ കൊണ്ടു പാടിക്കണമെങ്കില്‍ അതിന്റെ പണം നിര്‍മ്മാതാവ് തന്നെ കൊടുക്കണം. ചട്ടക്കാരി എന്ന ചിത്രത്തില്‍ പാടിയതിന്റെ പ്രതിഫലം നല്‍കിയത് നിര്‍മ്മാതാവായ സുരേഷ് കുമാര്‍ തന്നെയാണ്. താനാണ് പണം നല്‍കിയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതില്‍ തരിമ്പും സത്യമില്ലെന്നും ജയചന്ദ്രന്‍ പറയുന്നു.
തന്റെ ഒന്‍പത് പാട്ടുകളേ ശ്രേയ പാടിയിട്ടുള്ളൂ. അവയെല്ലാം ശ്രദ്ധിക്കപ്പെട്ടതിനാലാണ് ഒരുപാട് പാട്ടുകള്‍ പാടിയിട്ടുണ്ടെന്ന് തോന്നുന്നത്. ശ്രേയയുടെ അര്‍്പ്പണബോധവും കഠിനാധ്വാനവും സമപ്രായക്കാരായ ഗായികമാരിലൊന്നും കാണാന്‍ കഴിയില്ല. പുതിയ ഗായികമാരില്‍ ശ്രേയയ്‌ക്കൊപ്പം നില്‍ക്കാവുന്ന ആരുമില്ല. പിന്നേയും അടുത്തു നില്‍ക്കുന്നത് മഞ്ജരി, ശ്വേത എന്നിവരാണ്. ഇരുവര്‍ക്കും നല്ല കഴിവുണ്ടെന്നും ജയചന്ദ്രന്‍ പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications