ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രം തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയ്യതി പുറത്തുവിട്ട് ജയം രവി
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തെ സൂപ്പര്‍ താരമായി മാറിയ നടനാണ് ജയം രവി. സഹോദരന്‍ എം രാജ സംവിധാനം ചെയ്ത ജയം എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമയില്‍ നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് എം രാജയുടെ തന്ന സംവിധാനത്തില്‍ ജയംരവിയുടെ ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. 2015ല്‍ ഈ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി മാറിയിരുന്നു. തെന്നിന്ത്യന്‍ താരറാണി നയന്‍താരയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്.

ഒരു ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെയും ജയം രവിയുടെയും പ്രകടനങ്ങള്‍ക്കായിരുന്നു മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നത്. ജയം രവിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ടിക് ടിക് ടിക്. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രമാണ്. ജയം രവിയുടെ തന്നെ മിരുതന്‍ ഒരുക്കിയ ശക്തി സൗന്ദര്‍ രാജനാണ് ഈ ചിത്രമൊരുക്കുന്നത്. ജയം രവിയെ കൂടാതെ ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഭൂമിയെ നശിപ്പിക്കാനായി അടുത്തുകൊണ്ടിരിക്കുന്ന ഒരു ഗ്രഹത്തെ നേരിടാനുളള ഒരു സംഘം ശാസ്ത്രഞ്ജരുടെ പ്രയത്‌നമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡി ഇമ്മനാണ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. എസ് വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത് പ്രദീപ് ഇ രാഘവാണ്. സിനിമാ പ്രേമികള്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഈ വര്‍ഷം ജൂണ്‍ 22നാണ് ടിക് ടിക് ടിക് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തുന്നത്. ജയം രവി തന്നെയാണ് ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











