രജനീകാന്തിനെയും രാഷ്ട്രീയത്തെയും പരിഹസിച്ച സിനിമ! കോമാളിയിലെ ഡീലിറ്റഡ് സീന്‍ വീഡിയോ പുറത്ത്
ജയം രവിയുടെതായി അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ പുതിയ ചിത്രമാണ് കോമാളി. തിയ്യേറ്ററുകളില്‍ എത്തുന്നതിന് മുന്‍പായി തന്നെ വിവാദങ്ങളില്‍പ്പെട്ട സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. രജനികാന്തിനെ പരിഹസിക്കുന്ന ഒരു ഡയലോഗ് ആയിരുന്നു വിവാദങ്ങള്‍ക്കെല്ലാം കാരണം.

തമിഴ്‌നാട് രാഷ്ട്രീയത്തെ മുഴുവനായി പരിഹസിക്കുന്ന സിനിമയില്‍ പതിനെഞ്ച് കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നുമുണ്ടായത്. കോമാളിയില്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കോമാളി ഡീലിറ്റഡ് സീന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
നേരത്തെ ഓകെ കണ്‍മണി എന്ന ചിത്രത്തെയും കോമാളിയില്‍ അധിക്ഷേപിച്ചിരുന്നു. കൂടാതെ ധനുഷ്, ജയലളിത തുടങ്ങിയവരുടെ പേര് പറഞ്ഞുകൊണ്ടുളള പരാമര്‍ശങ്ങളുമുണ്ടായിരുന്നു ചിത്രത്തില്‍. സിനിമയിലെ ചില രംഗങ്ങള്‍ എഡിറ്റ് ചെയ്തും മ്യൂട്ട് ചെയ്തുമായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.
പ്രദീപ് രംഗനാഥനായിരുന്നു കോമാളി സംവിധാനം ചെയ്തത്. ജയം രവി നായകനായ ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ നായികയായി എത്തി. തമിഴിലെ ഹാസ്യതാരം യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.


Click it and Unblock the Notifications











