തമിഴ് ദൃശ്യം: തിരക്കഥയൊരുക്കുന്നത് ജീത്തു തനിച്ചല്ല

By Lakshmi

മലയാളത്തില്‍ വിജയചരിത്രം കുറിച്ച ദൃശ്യമെന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്. കമല്‍ ഹസ്സനെ നായകനാക്കി ജീത്തു ജോസഫ് തന്നെയാണ് തമിഴില്‍ ദൃശ്യം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും ജീത്തു ജോസഫ് തന്നെയായിരുന്നു. എന്നാല്‍ തമിഴില്‍ ചെറിയൊരു വ്യത്യാസത്തോടെയാണ് ചിത്രമൊരുങ്ങുന്നത്.

തമിഴ് ദൃശ്യത്തിന്റെ തിരക്കഥാരചനയില്‍ ജീത്തുവിന് ഒരു പങ്കാളിയുണ്ട്. തമിഴിലും മലയാളത്തിലും ഒരുപോലെ പ്രശസ്തനായ ജയമോഹനാണ് തമിഴ് ദൃശ്യത്തിന് തിരക്കഥയെഴുതാന്‍ ജീത്തുവിനൊപ്പമുള്ളത്. ജയമോഹനാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതുക. ജൂണ്‍ അവസാനവാരത്തിലോ ജൂലൈ ആദ്യവാരത്തിലോ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.

Jithu

മലയാളത്തില്‍ ഒഴിമുറി, വണ്‍ ബൈ ടു, കാഞ്ചി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ജയമോഹന്‍ തമിഴില്‍ നാന്‍ കടവുള്‍, അങ്ങാടിത്തെരു, നീര്‍ പറവൈ, കടല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തിരക്കഥയൊരുക്കിയയാളാണ്.

തമിഴ് ദൃശ്യത്തിന്റെ താരനിര്‍ണയം പുരോഗമിക്കുകയാണ് നായികാ വേഷത്തില്‍ നാദിയാ മൊയ്തുവോ സിമ്രാനോ എത്തുമെന്നാണ് കേള്‍ക്കുന്നത്. ഇവരില്‍ ഒരാള്‍ തന്നെയായിരിക്കും ആശ ശരത് ചെയ്ത ഐജിയുടെ വേഷം ചെയ്യുകയെന്നും സൂചനയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X