twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ചൈതന്യം മാഞ്ഞിട്ട് ഇരുപത് വര്‍ഷം

    By Super
    |

    പുരുഷ സൗന്ദര്യത്തിന്റെ സര്‍വ ലക്ഷണങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ജയന്റെ ചൈതന്യം ഇല്ലാതായിട്ട് 2000 നവംബര്‍ 16ന് വ്യാഴാഴ്ച ഇരുപത് വര്‍ഷം തികയുന്നു. വില്ലന്‍ വേഷത്തിലൂടെ നായകനിലെത്തി പൂര്‍ണത നേടിയ ഈ നടന്റെ ജീവിതവും മരണവും സിനിമയെപ്പോലെത്തന്നെ നാടകീയത നിറഞ്ഞതായിരുന്നു.

    താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ ശൈലിയും പൗരുഷവും നല്‍കിയ ജയന്‍ അവയ്ക്ക് പൂര്‍ണത വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയായിരുന്നു. അതു തന്നെയായിരുന്നു ഈ അതുല്യ നടന്റെ ഗുണവും ദോഷവും. പൂര്‍ണതയുള്ള വേഷങ്ങള്‍ അവതരിപ്പിച്ച് ആറു വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ വെന്നിക്കൊടി നാട്ടിയ ജയന്‍ അതേ പൂര്‍ണതയ്ക്കു വേണ്ടി ജീവനും ത്യജിച്ചു.

    1980 നവംബര്‍ 18... കോളിളക്കത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തില്‍... സുകുമാരന്‍ ഓടിക്കുന്ന മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ നിന്ന് ഹെലിക്കോപ്റ്ററിന്റെ ലാന്‍ഡിംഗ് പാഡില്‍ ജയന്‍ ചാടിപ്പിടിക്കുന്നു. ഹെലിക്കോപ്റ്ററില്‍ നിന്ന് ബാലന്‍ കെ. നായര്‍ ജയനെ താഴേക്ക് ചവിട്ടിയിടാനായി ശ്രമിക്കുന്നു.

    ഇതിനിടയിലാണ് ഹെലിക്കോപ്റ്ററിന് നിയന്ത്രണം വിട്ടത്. ഏകദേശം പത്തടി മുകളിലൂടെ പറന്നിരുന്ന കോപ്റ്റര്‍ നിലത്തു വന്നിടിച്ചു. പൊങ്ങിയശേഷം വീണ്ടും നിലത്തിടിച്ചു. താഴെക്കിടന്ന് ജയന്‍ പിടഞ്ഞു. ചലച്ചിത്രപ്രവര്‍ത്തകര്‍ ജയനെ ഹെലിക്കോപ്റ്ററിനിടയില്‍ നിന്ന് വലിച്ചെടുക്കുമ്പോഴേക്കും ബോധം നശിച്ചിരുന്നു. ഉടനെത്തന്നെ മരണവും.

    ശാപമോക്ഷം എന്ന സിനിമയിലാണ് ജയന്റെ അരങ്ങേറ്റം. ഷീലയുടെ വിവാഹസദസ്സിലെ ഗായകനായി. പിന്നീട് പ്രേം നസീര്‍, മധു, സോമന്‍, വിന്‍സെന്റ്, രവികുമാര്‍, സുകുമാരന്‍ എന്നീ നായകര്‍ക്ക് വില്ലനായി അനേകം സിനിമകള്‍... പഞ്ചമി, മറ്റൊരു കര്‍ണ്ണന്‍, ജയിക്കാനായി ജനിച്ചവന്‍, അടവുകള്‍ 18, സൂത്രക്കാരി, ആനപ്പാച്ചന്‍, രതിമന്മഥന്‍, കാത്തിരുന്ന നിമിഷം, രണ്ടു ലോകം, ഇതാ ഒരു മനുഷന്‍, ഈ മനോഹരതീരം, ആശീര്‍വാദം.... വില്ലന്‍ വേഷങ്ങളുടെ നിര നീളുകയാണ്.

    1

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X