ബാബ സത്യ സായിയില്‍ ദിലീപിന്റെ അമ്മ ജയപ്രദ

By Lakshmi

സത്യ സായി ബാബയുടെ ജീവചരിത്ര ചിത്രത്തില്‍ ദിലീപ് നായകനാകുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ഏതാണ്ടിപ്പോള്‍ വര്‍ഷം ഒന്ന് കഴിയാറായി. വന്‍തുക പ്രതിഫലം വാങ്ങിയാണ് ദിലീപ് ഈ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം പിന്നീട് അധികം റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല. എന്നാലിപ്പോള്‍ ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

സായി ബാബയായി അഭിനയിക്കുന്ന ദിലീപിന്റെ അമ്മ വേഷത്തില്‍ നടിയും രാഷ്ട്രീയനേതാവുമായ ജയപ്രദ എത്തുമെന്നാണ് കേല്‍ക്കുന്നത്. ബാബ സത്യ സായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബാബയുടെ അമ്മവേഷം ചെയ്യുന്നത് ജയപ്രദയാണെന്ന് അണിയറക്കാര്‍ പറയുന്നു.

Jayaprada andDileep

ഇത്തരമൊരു ചിത്രം ചെയ്യുന്നതില്‍ താന്‍ ഏറെ എക്‌സൈറ്റഡാണെന്നാണ് ദിലീപ് പറയുന്നത്. സായി ബാബയെപ്പോലെയൊരാളുടെ ജീവചരിത്രം പറയുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നത് വലിയ കാര്യമാണെന്ന് ദിലീപ് പറയുന്നു.

ഞാന്‍ ബാബയുടെ 25 മുതല്‍ 85വയസുവരെയുള്ള കാലമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദീര്‍ഘമായ ഷെഡ്യൂളിലാണ് പടം ഒരുങ്ങാന്‍ പോകുന്നത്. കന്യാകുമാരി, കശ്മീര്‍, പുട്ടപര്‍ത്തി, ഹിമാലയം തുടങ്ങിയ സ്ഥലങ്ങളില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്- ദിലീപ് പറഞ്ഞു.

ചിത്രത്തില്‍ ബാബയുടെ വേഷം മികച്ചതാക്കാന്‍ ദിലീപ് ബാബയുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണുകയും പുസ്തകങ്ങള്‍ വായിയ്ക്കുകയുമാണ്. കഥാപാത്രത്തിന്റെ ഭാവങ്ങളും മറ്റും തന്മയത്വത്തോടെ അവതരിപ്പിക്കുകയെന്നത് പ്രധാനമാണെന്ന് ദിലീപ് പറയുന്നു.

60കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീപിന് ചിത്രത്തില്‍ 7കോടി രൂപം പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് മലയാളചലച്ചിത്രമേഖലയില്‍ ഏതൊരു താരത്തിനും ഇന്നേവരെ ലഭിയ്ക്കാത്ത പ്രതിഫലമാണെന്നാണ് സൂചന.

ശരത് കുമാറാണ് ചിത്രത്തില്‍ ബാബയുടെ പിതാവിന്റെ വേഷം ചെയ്യുന്നത്. അനുഷ്‌ക ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശ്രീജിത്ത് വിജയ് ആണ് ബാബയുടെ യൗവ്വനകാലം അഴതരിപ്പിക്കുന്നത്. തെലുങ്ക് ഹിറ്റ് മേക്കറായ കോഡി രാമകൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരതം രാമകൃഷ്ണയാണ് നിര്‍മ്മാതാവ്. ഇളയരാജയാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X