വിജയലക്ഷ്മിയും ജയപ്രദയും മോഹന്‍ലാല്‍ ചിത്രത്തില്‍

By Staff

വിജയലക്ഷ്മിയും ജയപ്രദയും മോഹന്‍ലാല്‍ ചിത്രത്തില്‍
സപ്തംബര്‍ 20, 2000

സിബിമലയില്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ തമിഴ് നടി വിജയലക്ഷ്മി നായികയാകുന്നു. പ്രശസ്ത തെലുങ്ക്-കന്നഡ നടി ജയപ്രദയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന സംഗീതജ്ഞനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ജഗദീഷ്, ജഗതി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങിക്കഴിഞ്ഞു. ചെന്നൈ, ഊട്ടി എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും.

രഘുനാഥ് പലേരിയുടേതാണ് രചന. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കുന്നു. ഛായാഗ്രഹണം സന്തോഷ്.

കോക്കേഴ്സ് ഫിലിംസും അനുപമയും ചേര്‍ന്ന് ചിത്രം ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X