»   » എന്റെ വാക്കുകള്‍ മോഹന്‍ലാലിനെയോ അദ്ദേഹത്തിന്റെ ആരാധകരെയോ വിഷമിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു; ജയരാജ്

എന്റെ വാക്കുകള്‍ മോഹന്‍ലാലിനെയോ അദ്ദേഹത്തിന്റെ ആരാധകരെയോ വിഷമിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു; ജയരാജ്

Posted By: Rohini
Subscribe to Filmibeat Malayalam

തന്റെ വാക്കുകള്‍ മോഹന്‍ലാലിനെയോ അദ്ദേഹത്തിന്റെ ആരാധകരെയോ വിഷമിപ്പിച്ചുവെങ്കില്‍ ഖേദിയ്ക്കുന്നു എന്ന് ജയരാജ്. ഫേസ്ബുക്കിലൂടെയാണ് ഖേദം പ്രകടിപ്പിച്ച് വീരത്തിന്റെ സംവിധായകന്‍ എത്തിയത്.

പുലിമുരുകനെ കടത്തിവെട്ടും, നൂറ് കോടി കടക്കുന്ന ആദ്യ മലയാള സിനിമയായിരിക്കും വീരം എന്ന് ജയരാജ്

കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പുലിമുരുകന്റെ വിജയത്തിന് കാരണം മോഹന്‍ലാല്‍ അല്ല എന്ന് ജയരാജ് പറഞ്ഞിരുന്നു. അതിനെതിരെ ലാല്‍ ഫാന്‍സ് രംഗത്തെത്തുകയും ചെയ്തു.

ജയരാജ് പറഞ്ഞത്

പുലിമുരുകന്‍ വിജയിച്ചത് സാങ്കേതികമായ മികവുകൊണ്ട് മാത്രമാണെന്നും ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രമായത് കൊണ്ടല്ല എന്നുമായിരുന്നു അന്ന് ജയരാജ് പറഞ്ഞത്. സൂപ്പര്‍സ്റ്റാറിന്റെ എത്രയോ ചിത്രങ്ങള്‍ ഇവിടെ പരാജയപ്പെടുന്നു. അങ്ങനെ നോക്കുമ്പോള്‍ പുലിമുരുകന് എന്തോ പ്രത്യേകതയുണ്ട്. ആ പ്രത്യേകത അതിന്റെ ടെക്‌നിക്കല്‍ ക്വാളിറ്റിയാണ്

കലക്ഷന്‍ കടത്തി വെട്ടും

പുലിമുരുകന്റെ കലകന്‍ തന്റെ വീരം എന്ന പുതിയ ചിത്രം കടത്തിവെട്ടും എന്നും ജയരാജ് പറഞ്ഞിരുന്നു. ഏറ്റവും വേഗം നൂറ് കോടി കടക്കുന്ന ആദ്യ മലയാള സിനിമ വീരമായിരിക്കും എന്നാണ് കലക്ഷന്‍ സംബന്ധിച്ച കാര്യത്തില്‍ ജയരാജ് പറഞ്ഞത്.

മോഹന്‍ലാല്‍ അസാധ്യ നടന്‍

എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ജയരാജ്. മലയാളത്തിലെ എന്നല്ല, ലോക സിനിമയിലെത്തന്നെ അതുല്യ പ്രതിഭകളിലൊരാളാണ് ഭരത് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അസാമാന്യ അഭിനയ പാടവവും, സിനിമക്ക് വേണ്ടിയുള്ള ത്യാഗവും വെളിവാക്കുന്ന ഒരു ഗംഭീര വര്‍ക്ക് തന്നെയാണ് പുലിമുരുകന്‍- എന്ന് ഇപ്പോള്‍ ജയരാജ് ഫേസ്ബുക്കില്‍ പറയുന്നു

ഞാന്‍ ഉദ്ദേശിച്ചത്

ഇത്രയും വലിയ ഒരു 'ഇനിഷ്യല്‍ പുള്‍' സൃഷ്ടിക്കുന്നതില്‍ സാങ്കേതിക മികവ് ഒരു ഘടകമാണ് എന്ന് മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നുള്ളു. ഈ വാക്കുകള്‍ ശ്രീ. മോഹന്‍ലാലിലോ, ലോകമെമ്പാടുമുള്ള ആരാധകരിലോ ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു- എന്ന് ജയരാദ് പറഞ്ഞു

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് ജയരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Jayaraj apologizes to Mohanlal and his fans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam