ബൈ ദ പീപ്പിളിനെ ജയരാജ് മറന്നു പോയോ?

By Staff

പിതൃശൂന്യമായ വാര്‍ത്തയെന്ന പോലെ പിതൃശൂന്യമായ സിനിമയുമുണ്ടോ? അങ്ങനെയുണ്ടെന്നാണ് തോന്നുന്നത്. നമ്മുടെ പരീക്ഷണ സംവിധായകന്‍ ജയരാജിന്റെ വാക്കുകള്‍ കേട്ടാല്‍ അങ്ങനെ തോന്നും.

2004ല്‍ മലയാള സിനിമയില്‍ ഉണ്ടായ ഒരു പരീക്ഷണമായിരുന്നു ഫോര്‍ ദ പീപ്പിള്‍. ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഭൂരിഭാഗവും പുതുമുഖങ്ങള്‍.
പുതുമുഖ നായികാ നായകന്മാര്‍, വേഗതയാര്‍ന്ന ഷോട്ടുകള്‍ പിന്നെ ഗിഫ്റ്റായി കിട്ടിയ ജാസിയുടെ പാറയിലിട്ടുരക്കുന്ന ശബ്ദവുമൊക്കെയായിരുന്നു ഫോര്‍ ദ പീപ്പിളില്‍ സംവിധായകന്‍ നടത്തിയ പരീക്ഷണങ്ങള്‍.

എന്തായാലും ചക്ക വീണ് മുയല് ചത്തെന്നു പറഞ്ഞ പോലെ ഫോര്‍ ദ പീപ്പിള്‍ വന്‍ വിജയമായി. കോളജ് കട്ട് ചെയ്തു വന്ന കുട്ടികള്‍ തിയറ്ററുകളില്‍ ലജ്ജാവതിയോടൊപ്പം തകര്‍ത്താടിയപ്പോള്‍ പടം സൂപ്പര്‍ ഹിറ്റ്.

പിന്നീട് ജയരാജിന്റെ മുഖമായിരുന്നു ടിവിയിലെയും സിനിമാ മാസികകളിലെയും പ്രധാന കാഴ്ച, തന്റെ ചിത്രം ലോകസിനിമയിലെ തന്നെ അദ്ഭുതമെന്നൊക്കെയാണ് സംവിധായകന്‍ തട്ടി വിട്ടത്. അതൊടൊപ്പം ബൈ ദ പീപ്പിള്‍, ഓഫ് ദ പീപ്പിള്‍ എന്നിവയാണ് തന്റെ അടുത്ത പരീക്ഷണങ്ങളെന്നും സംവിധായകന്‍ പ്രഖ്യാപിച്ചു.

തുടര്‍ന്ന് 2005ല്‍ പുതിയ പരീക്ഷണങ്ങളോടെ പീപ്പിള്‍ സീരിസിലുള്ള രണ്ടാമത്തെ ചിത്രം പുറത്തിറക്കി. ലോക സിനിമയിലാദ്യമായി.ഒരു കാലില്ലാത്ത നായകനും വിറയ്ക്കുന്ന ക്യാമറയുമൊക്കെയായിരുന്നു രണ്ടാമത്തെതിലെ പരീക്ഷണങ്ങള്‍.

ഇത്തവണ പക്ഷേ മുയല്‍ ചത്തില്ല, പുതിയ പരീക്ഷണം കണ്ട് പുറത്തിറങ്ങിയ കാണികള്‍ നേരെ ഓടിയത് തലവേദനയ്ക്കുള്ള മരുന്ന് തേടയായിരുന്നു. ഫാസ്റ്റ് പടമാണെന്നു പറഞ്ഞ് ക്യാമറ വെറുതെ അങ്ങോട്ടുമിങ്ങോട്ടും വിറപ്പിക്കുകയായിരുന്നു സംവിധായകന്‍ ചെയ്തത്. . ഇതോടെ ബൈ ദി പീപ്പിള്‍ തിയറ്ററുകളോട് അതിവേഗം 'ബൈ ബൈ' പറഞ്ഞു,

എന്തായാലും നനഞ്ഞു . ഇനിയിപ്പോള്‍ കുളിച്ച് കയറാമെന്ന് കരുതിയാണ് പീപ്പിള്‍ സീരിസിലെ മൂന്നാം ഭാഗവുമായി ഇപ്പോള്‍ ജയരാജ് വരുന്നതെന്നു തോന്നുന്നു.

പക്ഷേ തന്റെ പുതിയ ചിത്രത്തെക്കുറിച്ചും അതിന്റെ ആദ്യ ഭാഗത്തെക്കുറിച്ചും വാ തോരാതെ സംസാരിക്കുന്ന സംവിധായകന്‍ പക്ഷേ രണ്ടാമത്തെ പരീക്ഷണത്തോട് തീര്‍ത്തും പിതൃശൂന്യമായ നിലപാടാണ് കൈക്കൊള്ളുന്നത്. രണ്ടാമത്തെ ചിത്രത്തിന്റെകഥയും പശ്ചാത്തലങ്ങളുമൊന്നും ശരിയല്ലെന്ന് പറയുന്ന ജയരാജിന്റെ പറച്ചില്‍ കേട്ടാല്‍ ബൈ ദ പീപ്പിള്‍ മറ്റാരോ സംവിധാനം ചെയ്ത ചിത്രമാണെന്നു തോന്നും.

ആദ്യ ചിത്രം വിജയിച്ചപ്പോള്‍, എന്ത് കാട്ടിക്കൂട്ടിയാലും പ്രേഷകന്‍ സഹിച്ചോളുമെന്ന് കരുതിയ ജയരാജിന്റെ പരീക്ഷണങ്ങള്‍ക്ക് കാണികള്‍ നല്കിയ തിരിച്ചടിയായിരുന്നു ബൈ ദ പീപ്പിളിന്‍റെ പരാജയത്തിന് കാരണം. അതു മറന്നുള്ള ഏതൊരു കാര്യവും നല്ലതിനാവില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X