ജയരാജിന്റെ പുതിയ സിനിമ! നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രം രൗദ്രത്തിന്റെ പോസ്റ്റര്‍ ടൊവിനോ പുറത്തുവിടും

വ്യത്യസ്തമായ രീതിയില്‍ സിനിമയെ സമീപിക്കുന്ന സംവിധായകരിലൊരാളാണ് ജയരാജ്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം വേറിട്ട് നില്‍ക്കുന്നതും ഇതുകൊണ്ടാണ്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹം ഇതുവരെയായി സമ്മാനിച്ചിട്ടുള്ളത്. ഭയാനകത്തിന് ശേഷമുള്ള അടുത്ത സിനിമയുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. നവരസ പരമ്പരയിലെ ഏഴാമത്തെ സിനിമയുമായാണ് ജയരാജ് എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂണ്‍ 10ന് പുറത്തുവിടുമെന്നുള്ള വിവരവുമായാണ് അദ്ദേഹം എത്തിയിട്ടുള്ളത്.

ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രൗദ്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിടുന്നത്. 2018 ല്‍ കേരളം അതിജീവിച്ച മഹാപ്രളയത്തെ അടിസ്ഥാനമാക്കിയാണ് രൗദ്രം ഒരുക്കിയിട്ടുള്ളത്. സിനിമയുടെ കഥയും തിരക്കഥയുമൊക്കെ തയ്യാറാക്കിയത് ജയരാജ് തന്നെയാണ്. രണ്‍ജി പണിക്കര്‍, കെപിഎസി ലളിത, സബിത ജയരാജ്, ബിനു പപ്പന്‍, സരയൂ തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പ്രകൃതി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് സിനിമ നിര്‍മ്മിക്കുന്നത്.

Roudram

കേരളക്കരയെ ഒന്നടങ്കം പിടിച്ചുലച്ച രണ്ട് സംഭവങ്ങളാണ് പോയവര്‍ഷത്തില്‍ അരങ്ങേറിയത്. അപ്രതീക്ഷിതമായെത്തിയ പേമാരിയെ ആസ്പദമാക്കിയൊരുക്കിയ സിനിമയുമായാണ് ജയരാജ് എത്തുന്നത്. നിപ അതിജീവനത്തെ അടിസ്ഥാനമൊക്കിയൊരുക്കിയ വൈറസ് ഇതിനകം തന്നെ തിയേറ്ററുകളിലേക്കെത്തിയിട്ടുണ്ട്. അതിജീവനത്തിന്റെ കഥ പറഞ്ഞെത്തിയ സിനിമയ്ക്ക് ഗംഭീര കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ ജയരാജിന്റെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X