ജയരാജിന്റെ വീരം പുലിമുരുകനെ വെല്ലുമോ? ചിത്രം റിലീസിങ്ങിന് തയ്യാറെടുക്കുന്നു

നൂറുകോടി ചിത്രമായ പുലിമുരുകനെ വെല്ലാന്‍ ഹോളിവുഡ് സെറ്റപ്പില്‍ ജയരാജ് ഒരുക്കിയ വീരത്തിന് കഴിയുമോ?

By Nihara

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ നൂറുകോടി ചിത്രമായ പുലിമുരുകന്‍ ഇപ്പോഴും സിനിമാ ലോകത്തെ ചര്‍ച്ചയക്ക് വിഷയമാണ്. ചിത്രത്തിന്റെ മേക്കിങാണ് ഏറെ ശ്രദ്ധേയമായത്. എന്നാല്‍ പുലിമുരുകനെയും കടത്തിവെട്ടുന്ന തരത്തിലാണ് ജയരാജ് തന്റെ പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. 35 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ജയരാജിന്റെ നവരസ പരമ്പര ചിത്രങ്ങളില്‍ വീരം റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. സ്‌നേഹം, കരുണം, ശാന്തം, കരുണം, അത്ഭുതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വീരം പുറത്തിറങ്ങുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ ആധാരമാക്കിയാണ് വീരം ഒരുക്കിയിട്ടുള്ളത്. എം ആര്‍ വാര്യരാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സാങ്കേതിക മികവാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഗ്രാഫിക്‌സിന് വേണ്ടി 20 കോടി രൂപയാണ് മുടക്കിയിട്ടുള്ളത്. ബോളിവുഡ് നടന്‍ കുനാല്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. കുനാലിന്റെ രംഗ് ദേ ബസന്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാക്ബത്ത് വടക്കന്‍പാട്ട് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

Veeram

വടക്കന്‍പാട്ടുകളിലെ നായക കഥാപാത്രമായ ചന്തുവിന്റെ വേഷത്തിലാണ് കുനാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാക്ബത്തിലെ പോലെ ചതിയിലാണ് ചിത്രവും അവസാനിക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള പ്രമുഖരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X