ജയരാജിന്‍റെ ഗുല്‍മോഹറില്‍ സുരേഷ് ഗോപി
ജയരാജിന്‍റെ പുതിയ ചിത്രമായ ഗുല്‍മോഹറില്‍ സുരേഷ് ഗോപി നായകനാകുന്നു. വിമലാ രാമനാണ് നായിക.
പ്രശസ്ത തിരക്കഥാകൃത്ത് ടി ദാമോദരന്‍റെ മകള്‍ ഡിഡി ദാമോദരനാണ് ഗുല്‍മോഹറിന്‍റെ രചന നിര്‍വഹിക്കുന്നത്. ഡിഡിയുടെ ആദ്യ തിരക്കഥയാണിത്.
സുരേഷ്ഗോപിക്കൊപ്പം ജയറാമും ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ ജയാറം അഭിനയിക്കുന്നില്ല എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മനോജ് കെ ജയന്‍ ലക്ഷ്മി ഗോപാലസ്വാമി, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ജഗതി ശ്രീകുമാറിന്‍റെത് ഏറെ പ്രാധാന്യമുള്ള വേഷമാണെന്നാണ് സൂചന.
ഇംഗ്ലീഷ് പ്രൊഫസറായ ഡിഡി ദാമോദരന്‍ 18 മാസങ്ങള്‍ക്കു മുന്‍പാണ് ഗുല്‍മോഹറിന്‍റെ തിരക്കഥ രചിക്കുന്നത്. ഏറെ മിനുക്കുപണികള്‍ക്ക് ശേഷമാണ് ജയരാജിന്‍റെ പക്കല്‍ ഈ തിരക്കഥ എത്തുന്നത്. ടി ദാമോരദന്‍റെ തിരക്കഥാ സഹായിയായി ഏറെക്കാലം ഡിഡി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നായികയായ വിമലാരാമന് സ്വന്തം പേരില്‍ ഹിറ്റുകളുമില്ലാത്തതിനാല്‍ 'നിര്‍ഭാഗ്യയായ നായിക" എന്ന പേര് മാറ്റാന്‍ ഈ ചിത്രം സഹായകമായേയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ജോണ്‍സണാണ് ഗുല്‍മോഹറിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.


Click it and Unblock the Notifications