»   » ജയറാം ഷോ 2015, ഷോയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ കാണാം

ജയറാം ഷോ 2015, ഷോയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഇനി അഭിനയത്തിന് ചെറിയൊരു ഇടവേള നല്‍കുകയാണ് നടന്‍ ജയറാം. പകരം ജയറാം ഷോ 2015 എന്ന സ്‌റ്റേജ് ഷോയുമായി അമേരിക്കയിലായിരിക്കും താരം.

കോമഡി ഷോയും നൃത്തവും ഗാനമേളയും അടങ്ങുന്ന ഒരു കിടിലന്‍ സ്റ്റേജ് ഷോയുമാണ് ജയറാമും സംഘവും അമേരിക്കയിലെത്തിയിരിക്കുന്നത്.

jayaram

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈ സ്‌റ്റേജ് ഷോയില്‍ പ്രിയമണി,രമേഷ് പിഷാരടി,ആര്യ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സാജു നവോദയ, ഗായകന്‍ ഉണ്ണി മേനോന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ഈ സ്‌റ്റേജ് ഷോയുടെ പിന്നില്‍.

അമേരിക്കയുടെ വിവിധ ഇടങ്ങളിലായി പതിമൂന്ന് സ്റ്റേജുകളില്‍ ജയറാം ഷോ 2015 അരങ്ങേറും. അമേരിക്കയിലെ ഷോ പൂര്‍ത്തിയായി ഒക്ടോബറിലാണ് ജയറാമും സംഘവും തിരിച്ചെത്തുക.

English summary
Jayaram is an Indian film actor who predominantly acts in Malayalam films, and at times in Tamil films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam