ജയറാമിന്റെ ആടുപുലിയാട്ടം, റിലീസിന് മുമ്പേ ഭാഗ്യം തേടിയെത്തി
തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപുലിയാട്ടം. അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നുവെന്ന് വിശ്വസിക്കുന്ന ഒരു മിത്തിനെ ആസ്പദമാക്കിയുള്ളതാണ് ആടുപുലിയാട്ടം. രമ്യാ കൃഷ്ണന്‍, ഓംപുരി, ശീലു എബ്രഹാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ഒരു ഭാഗ്യം എത്തിയിരിക്കുന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റിലൂടെ പത്ത് ലക്ഷം രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ നാല് ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രന്‍, മംമ്ത മോഹന്‍ദാസ്, റിമി ടോമി, നജീം അര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രതീഷ് വേഗ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒരു തിരിച്ച് വരവിന് ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആടുപുലിയാട്ടം.
ഒരു ഹൊറര്‍ ത്രില്ലര്‍ മൂവിയാണിത്. ചിത്രത്തിലെ ജയറാമിന്റെ സോള്‍ട്ട് ആന്റ് പേപ്പര്‍ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് വേണ്ടി ജയറാം 15 കിലോ ഭാരം കുറച്ചത് വാര്‍ത്തയായിരുന്നു.


Click it and Unblock the Notifications











