twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരുവര്‍ഷത്തിന് ശേഷമാണ് ജയറാമെത്തിയത്! കാളിദാസിനോട് മത്സരമുണ്ടോ? താരം പറയുന്നത്? കാണൂ!

    |

    ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത ലോനപ്പന്റെ മാമോദീസയിലൂടെ പഴയ ജയറാമിനെ തിരിച്ചുകിട്ടിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് സിനിമ. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ചിത്രത്തെ. ശാന്തി കൃഷ്ണ, നിഷ സാരംഗ്, ഇവ പവിത്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാളിദാസ് നായകനായി അരങ്ങേറിയതും അടുത്തിടെയായിരുന്നു. പൂമരത്തിലൂടെ തുടക്കം കുറിച്ച താരപുത്രനെത്തേടി നിരവധി സിനിമകളായിരുന്നു എത്തിയത്. മകന്‍ മുന്നേറുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് താരം പറയുന്നു.

    പെങ്ങളെപ്പോലെയാണ് കാണുന്നതെന്ന് പറഞ്ഞ കുട്ടിയെ ഭാര്യയാക്കി! വിവാഹത്തെക്കുറിച്ച് കൃഷ്ണ ശങ്കര്‍! കാണൂ!പെങ്ങളെപ്പോലെയാണ് കാണുന്നതെന്ന് പറഞ്ഞ കുട്ടിയെ ഭാര്യയാക്കി! വിവാഹത്തെക്കുറിച്ച് കൃഷ്ണ ശങ്കര്‍! കാണൂ!

    കാളിദാസ് ജയറാമിന്റെ സിനിമയായ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ഓഡിയോ ലോഞ്ചും കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രനിലെ ഗാനവും ഒരേ വേദിയില്‍ വെച്ചായിരുന്നു പുറത്തുവിട്ടത്. സിനിമാലോകം ഒന്നടങ്കം പരിപാടിയിലേക്കെത്തിയിരുന്നു. വിജയ് യേശുദാസ് ആലപിച്ച ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ഗാനത്തിന് മികച്ച സ്വീകാര്യത ലഭിച്ചപ്പോള്‍ കണ്ണന്‍ അതേക്കുറിച്ച് പറയുമ്പോള്‍ ലോനപ്പനിലെ പാട്ട് ഇറങ്ങട്ടെടാ, നമുക്ക് നോക്കാമെന്ന് പറയുമായിരുന്നുവെന്നും ജയറാം പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ലോനപ്പന്‍ മുന്നേറുന്നു

    ലോനപ്പന്‍ മുന്നേറുന്നു

    പോയവര്‍ഷത്തില്‍ ഒരു സിനിമയായിരുന്നു ജയറാമിന്റേതായി പുറത്തുവന്നത്. അത് കഴിഞ്ഞ് നല്ലൊരു സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. അതിനിടയിലാണ് ലോനപ്പന്‍ തനിക്കരികിലേക്ക് എത്തിയത്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നും ഇക്കാര്യം മനസ്സിലായതിനാലുമാണ് താന്‍ ഈ സിനിമ സ്വീകരിച്ചതെന്ന് ജയറാം പറയുന്നു. നമുക്കിടയില്‍ ഒരുപാട് ലോനപ്പന്‍മാരുണ്ട്. സിനിമയിലെത്തിയില്ലായിരുന്നുവെങ്കില്‍ താനും ലോനപ്പനായി മാറിയിരുന്നേനെയെന്ന്് താരം പറയുന്നു.

    കുട്ടിക്കാലത്ത് കഥ പറയുന്നത്

    കുട്ടിക്കാലത്ത് കഥ പറയുന്നത്

    നന്നായി കഥ പറയുന്നയാളാണ് ലോനപ്പന്‍. കുട്ടിക്കാലത്ത് കഥ പറയുന്ന ലോനപ്പനിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഈ സിനിമയുടെ തിരക്കഥ കേള്‍ക്കുന്നതിനിടയില്‍ പലപ്പോഴും ഇത് തന്റെ കഥ തന്നെയല്ലേ എന്ന് തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. നമുക്കിടയില്‍ ലോനപ്പനെ കാണാനാവുമെന്നതാണ് പ്രധാന പ്രത്യേകത. കാര്യങ്ങളെ അതിശയോക്തി ചേര്‍ത്ത് പറയാറുണ്ട് താനെന്നും ജയറാം പറയുന്നു.

    കാളിദാസന്‍ സിനിമയിലേക്കെത്തിയത്

    കാളിദാസന്‍ സിനിമയിലേക്കെത്തിയത്

    കാളിദാസ് എത്തിപ്പെടേണ്ട സ്ഥലം തന്നെയാണ് സിനിമയെന്ന് തോന്നിയിട്ടുണ്ടെന്ന് ജയറം പറയുന്നു. കുട്ടിക്കാലത്തെ രണ്ട് സിനിമകളും അവന്‍ തന്നെ തിരഞ്ഞെടുത്തതാണ്. അഭിനയിക്കേണ്ടിയിരുന്ന കുട്ടി വരാതിരുന്നതിനെത്തുടര്‍ന്നാണ് അവനെ സത്യന്‍ അന്തിക്കാട് അഭിനയിപ്പിച്ചത്. അതിന് ശേഷമാണ് അവന്‍ സിനിമ തിരഞ്ഞെടുത്തതും ആ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയതും. പൂമരത്തിലെ കഥാപാത്രമായി അവനെ ഫോം ചെയ്തത് എബ്രിഡ് ഷൈനാണ്.

    മകനുമായി മത്സരം?

    മകനുമായി മത്സരം?

    തമാശയ്ക്കായി തങ്ങള്‍ അന്യോന്യം മത്സരിക്കുമെന്ന് പറയാറുണ്ട്. ജീത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തോമസ് ഇവരുടെ സിനിമകളാണ് അവന്റേതായി റിലീസ് ചെയ്യാനിരിക്കുന്നത്. കൃത്യം ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാമത്തെ സിനിമ ഇറങ്ങുന്നത്. രണ്ട് ജോണറിലുള്ള സിനിമയാണത്. നേരത്തെ ഗാനം പുറത്തുവന്നപ്പോള്‍ തമാശയ്ക്കായിരുന്നു അവനോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

    സിനിമകള്‍ കാണാറുണ്ട്

    സിനിമകള്‍ കാണാറുണ്ട്

    താന്‍ അഭിനയിച്ച സിനിമകളില്‍ മിക്കവയും കാളിദാസും ചക്കിയും കണ്ടിട്ടുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പഴയ സിനിമകളാണ് അവര്‍ ഇപ്പോഴും ഇരുന്ന് കാണുന്നത്. കാലഘട്ടം മാറി ന്യൂജന്‍ സിനിമകളൊക്കെ വന്നെങ്കില്‍പ്പോലും ഇപ്പോഴും അവര്‍ ഇത്തരം സിനിമകള്‍ ഇരുന്ന് കാണാറുണ്ട്. അവരുടെ സിനിമകള്‍ എടുത്ത് വെച്ച് കണ്ടാല്‍ത്തന്നെ അത് വലിയ പാഠമാണെന്നാണ് അവന്‍ പറയാറുള്ളതെന്നും ജയറാം പറയുന്നു.

    പഞ്ചവര്‍ണ്ണ തത്തയിലെ വേഷം

    പഞ്ചവര്‍ണ്ണ തത്തയിലെ വേഷം

    നേരത്തെ പഞ്ചവര്‍ണ്ണതത്തയിലായിരുന്നു താരം അഭിനയിച്ചത്. പെരുമ്പാവൂരിലെ ഭാഷയായിരുന്നു ആ ചിത്രത്തിനായി ഉപയോഗിച്ചത്. ഇത് തനിക്ക് കൃത്യമായി അറിയാമെന്നും കുട്ടിക്കാലം മുതലേ തന്നെ കേട്ട് പരിചയമുള്ളതാണെന്നും അദ്ദേഹം പറയുന്നു. ലോനപ്പന്റെ മാമോദീസയില്‍ ഇരിങ്ങാലക്കുട മാപ്രാണം ഭാഗത്തെ ഭാഷയാണ് ഉപയോഗിച്ചത്. സംവിധായകന് ആ ഭാഷ നന്നായറിയാമെന്നും താനും അതിനനുസരിച്ച് ചെയ്യുകയായിരുന്നുവെന്നും താരം പറയുന്നു.

    English summary
    Jayaram about his comeback after Panchavarnathatha.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X