ജയറാമും അക്കു അക്ബറും വീണ്ടും
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ജയറാമിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു അക്കു അക്ബറിന്റെ വെറുതേ ഒരു ഭാര്യ. ദാമ്പത്യത്തിന്റെ കഥ പറഞ്ഞ ചിത്രം വന്‍ വിജയമാണ് നേടിയത്. നടി ഗോപികയ്ക്കും ഈ ചിത്രം ഏറെ മൈലേജ് നല്‍കി.
ഒരിടവേളയ്ക്ക് ശേഷം അക്കുവും ജയറാമും വീണ്ടും ഒന്നിച്ചപ്പോഴും മോശമല്ലാത്ത വിജയമാണ് സംഭവിച്ചത്. ഗോപികയുടെ തിരിച്ചുവരവ് ചിത്രമെന്ന നിലയ്ക്കുകൂടി ശ്രദ്ധ നേടിയ ഭാര്യ അത്ര പോരയെന്ന ചിത്രത്തിലൂടെ അക്കു-ജയറാം കൂട്ടുകെട്ട് ക്ലിക്കായി. ഇപ്പോഴിതാ മൂന്നാമതും ഇവര്‍ ഒന്നിയ്ക്കാന്‍ പോവുകയാണ്. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ജയറാമാണ് നായകനായി എത്തുന്നത്. ചിത്രത്തില്‍ ജയറാം ഒരു ആയുര്‍വേദ ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നതെന്ന് അക്കു പറയുന്നു. ഡോക്ടറുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളെ കോര്‍ത്തിണിക്കിയാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് അക്കു പറയുന്നു.
പൂര്‍ണമായും ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നും അക്കു പറയുന്നു. ഉദയകൃഷ്ണന്‍-സിബി കെ തോമസ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ആരെല്ലാമാണ് അവതരിപ്പിക്കുന്നതെന്ന കാര്യം തീരുമാനിച്ചുവരുന്നതേയുള്ളു. ഒക്ടോബറോട് ഇതിന്റെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്ന് സംവിധായകന്‍ പറയുന്നു.


Click it and Unblock the Notifications












