ജയറാമും അക്കുവും ഒന്നിയ്ക്കുന്ന ഉത്സാഹകമ്മറ്റി
ജയറാമും അക്കു അക്ബറും പുത്തനൊരു വിജയത്തിനായൊരുങ്ങുകയാണ്. ഷൈജു അന്തിക്കാടിന്റെ തിരക്കഥയില്‍ ഒരുക്കുന്ന ഉത്സാഹ കമ്മറ്റിയാണ് ജയറാം-അക്കു ടീമിന്റെ പുതിയ ചിത്രം.
ജയറാമിനൊപ്പം മുതിര്‍ന്ന നടി ഷീല ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജയറാം-ഷീല കോമ്പിനേഷന്‍ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. മലയാളത്തില്‍ ഷീല രണ്ടാം വരവ് നടത്തിയ ചിത്രമായ മനസിനക്കരെയില്‍ ജയറാമായിരുന്നു നായകന്‍. ഇവര്‍ രണ്ടുപേരും രണ്ടാമതായി ഒന്നിയ്ക്കുന്നചിത്രമാണ് ഉത്സാഹ കമ്മിറ്റി.

ഇവര്‍ക്കു പുറമേ ബിജു മേനോന്‍, മനോജ് കെ ജയന്‍, ബാബു രാജ്, ഷാജോണ്‍ എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചാന്ദനി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വെറുതേ ഒരു ഭാര്യ, ഭാര്യ അത്ര പോരാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാമും അക്കു അക്ബറും ഒന്നിയ്ക്കുന്ന ചിത്രമാണിത്. കരിയറില്‍ ഒരു പ്രതിസന്ധിയില്‍ നില്‍ക്കുന്ന കാലത്താണ് വെറുതേ ഒരു ഭാര്യ എന്ന ചിത്രം ജയറാമിന് ഏറെക്കാലത്തിന് ശേഷമൊരു മികച്ച വിജയം സമ്മാനിച്ചത്. പിന്നീട് ഇവര്‍ ഒന്നിച്ച ഭാര്യ അത്ര പോരയും മികച്ച വിജയം നേടിയിരുന്നു.


Click it and Unblock the Notifications











