»   » മമ്മൂട്ടി,മോഹന്‍ലാല്‍, ജയറാം,ദിലീപ് ഒരുചിത്രത്തില്

മമ്മൂട്ടി,മോഹന്‍ലാല്‍, ജയറാം,ദിലീപ് ഒരുചിത്രത്തില്

Posted By:
Subscribe to Filmibeat Malayalam
Mammootty-Dileep-Mohanlal-Jayaram
സൂപ്പര്‍താരങ്ങളും മുന്‍നിര നടന്മാരും ഒരു ചിത്രത്തില്‍ ഒന്നിയ്ക്കുകയെന്നാല്‍ വന്‍ വാര്‍ത്തയാണ്. പ്രത്യേകിച്ചും മമ്മൂട്ടിയും മോഹന്‍ലാലുമാകുമ്പോള്‍. ഇവര്‍ക്കൊപ്പം ജയറാമും ദിലീപും കൂടി ചേരുകയാണെങ്കിലോ, മറ്റൊരു ട്വന്റി ട്വിന്റി ആണോയെന്ന് ചോദിച്ചുപോകും ആരും. അതേ മറ്റൊരു ട്വന്റി ട്വന്റിയായിട്ടാണത്രേ രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി ഒരുങ്ങുന്നത്.

രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രമെന്ന നിലയ്ക്കുമാത്രമല്ല താരബാഹുല്യം കൊണ്ടുകൂടി ശ്രദ്ധനേടാന്‍ പോവുകയാണ് മാത്തുക്കുട്ടി. മോഹന്‍ലാലും, ജയറാമും, ദിലീപുമെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ട്വന്റി ട്വന്റി അന്ന് ദിലീപാണ് നിര്‍മ്മിച്ചതെങ്കില്‍ രഞ്ജിത്ത് ഒരുക്കുന്ന വമ്പന്‍ ചിത്രം പൃഥ്വിരാജിന്റെ ന്ിര്‍മ്മാണ കമ്പനിയായ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്തിന്റെ നിര്‍മ്മാണക്കമ്പനിയായ കാപിറ്റോള്‍ തിയേറ്ററാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ പ്രൊജക്ട് ഓഗസ്റ്റ് സിനിമ ഏറ്റെടുക്കുകയായിരുന്നു.

സൂപ്പറുകള്‍ക്കും മുന്‍നിരനായകതാരങ്ങള്‍ക്കുമൊപ്പം ബാലചന്ദ്രമേനോന്‍, നെടുമുടി വേണു, സിദ്ധിക്ക് എന്നിവരും മാത്തുക്കുട്ടിയില്‍ അഭിനയിക്കുന്നുണ്ട്. ട്വന്റി ട്വന്റി കഴിഞ്ഞശേഷം താരബാഹുല്യം കൊണ്ട് ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈന ടൗണ്‍ തുടങ്ങിയവ. ഇവയ്ക്കുശേഷമാണ് ഇപ്പോള്‍ വന്‍ താരനിരയുമായി മാത്തുക്കുട്ടി ഒരുങ്ങുന്നത്.

ജര്‍മ്മനിയിലെ കാലങ്ങളായുള്ള താമസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന മലയാളിയെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷേപഹാസ്യ രീതിയിലാണ് രഞ്ജിത്ത് ചിത്രമൊരുക്കുന്നത് എന്നാണ് സൂചന. ജര്‍മ്മനി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Jayaram and Dileep to act with Mammootty in Ranjith's film Kadal Kadannoru Mathukutty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam