ജയറാം മമ്മൂട്ടിയാകുന്നു
മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാകുന്നെന്നും നിവിന്‍ പോളി മമ്മൂട്ടിയുടെ വേഷത്തിലെത്തുന്നു എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നു ജയറാമാണ് മമ്മൂട്ടിയാകുന്നതെന്ന്. പക്ഷെ ജയറാം മമ്മൂട്ടിയുടെ പേര് മാത്രമേ കടമെടുക്കുന്നൂള്ളൂ, ജീവിതകഥയല്ല.
ബെന്നി കെ ജോസഫ് സംവിധാനം ചെയ്യുന്ന 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന സിനിമയിലാണ് ജയറാം മമ്മൂട്ടി എന്ന കഥാപാത്രമായി എത്തുന്നത്. മുസ്ലീം കഥാപാത്രങ്ങള്‍ അധികം ചെയ്യാത്ത നടനാണ് ജയറാം. എന്നാല്‍ മൈലാഞ്ചി മൊഞ്ചുള്ള വീട് പറയുന്നത് ഒരു വലിയ മുസ്ലീം കുടുംബത്തെ കുറിച്ചാണ്.

ആസിഫ് അലിയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ആദ്യകാല നടന്‍ മധു, സായികുമാര്‍, ബാബുരാജ് തുടങ്ങി അമ്പതോളം കഥാപാത്രങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്
ഒറ്റപ്പാലമാണ് പ്രധാന ലൊക്കേഷന്‍. ചിത്രമൊരു കളര്‍ഫുള്‍ എന്റര്‍ടൈന്‍മെന്റായിരിക്കുമെന്ന് ജയറാം പറയുന്നു. മമ്മൂട്ടി എന്ന് പേരുള്ള കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും ജയറാം പറഞ്ഞു.
ഉദയകൃഷ്ണനയും സിബി കെ തോമസും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. ശൃങ്കാരവേലന്‍, കമ്മത്ത് & കമ്മത്ത് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് സിബി കെ തോമസും ഉദയകൃഷ്ണയും തിരക്കഥയെഴുതിയത്.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രിയാമണിയാണ് നായിക. 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ആസിഫ്.


Click it and Unblock the Notifications











