ഭാഗ്യരാജിനൊപ്പം ജയറാം തമിഴില്‍

By Lakshmi

മലയാളത്തിന്റെ പ്രിയനടനായ ജയറാം തമിഴ്‌നാട്ടുകാര്‍ക്കും ഇഷ്ടപ്പെട്ട താരമാണ്. മലയാളത്തില്‍ സജീവമായിരിക്കുമ്പോഴും തമിഴില്‍ പലചിത്രങ്ങളും ജയറാം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ നടന്‍ ഭാഗ്യരാജിനൊപ്പം പുത്തനൊരു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയാണ് ജയറാം. ഒരു രാഷ്ട്രീയ ആക്ഷേപചിത്രമായി ഒരുക്കുന്ന തുണൈ മുതല്‍വര്‍ എന്ന ചിത്രത്തിലാണ് ഭാഗ്യരാജും ജയറാമും ഒന്നിയ്ക്കുന്നത്. ഒരു ഗ്രാമത്തിലെ നല്ലവരായ രണ്ടു സുഹൃത്തുക്കളില്‍ ഒരാള്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Bhagyaraj and Jayaram

പൊളിറ്റിക്കല്‍ സറ്റയര്‍ ആയി തയ്യാറാക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേകാനന്ദനാണ്. ഭാഗ്യരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ചിത്രത്തില്‍ ഉപമുഖ്യമന്ത്രിയാകുന്നത് ആരാണെന്നകാര്യം അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊള്ളാച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ മലയാളി താരം ശ്വേത മേനോന്‍ ആണ് നായികയാകുന്നത്.

ചിത്രത്തിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ഫോട്ടോകള്‍ ജയറാം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഇപ്പോള്‍ ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് ജയറാം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്വപാനം, സലാം കാശ്മീര്‍ തുടങ്ങിയവയാണ് ജയറാമിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X