നോവല്‍ തുടങ്ങുമ്പോള്‍
ഒരു കാലത്ത് മിനിമം ഗ്യാരന്റി നടനെന്ന ലേബലും കൈനിറയെ ചിത്രങ്ങളുമായി മലയാളത്തില്‍ വിലസിയിരുന്ന ജയറാമിന് 2007ല്‍ ഉണ്ടായിരുന്നത് രണ്ട് ചിത്രങ്ങള്‍ മാത്രം- സൂര്യന്‍, അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍. രണ്ടും ബോക്സോഫീസ് ദുരന്തങ്ങള്‍.
ഏതാനും വര്‍ഷങ്ങളായി ജയറാമിനെ പിടികൂടിയിരിക്കുന്ന കഷ്ടകാലം 2007ലും തുടര്‍ന്നു. വെറും രണ്ട് ചിത്രങ്ങളില്‍ ജയറാമിന്റെ ഒരു വര്‍ഷമൊതുങ്ങി. എങ്കിലും 2008നെ പ്രതീക്ഷയോടെയാണ് ജയറാം ഉറ്റുനോക്കുന്നത്.
2008ലെ ജയറാമിന്റെ ആദ്യചിത്രമായ നോവല്‍ ജനവരി 11ന് റിലീസ് ചെയ്യും. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന നോവലില്‍ സദയാണ് ജയറാമിന്റെ നായിക.
ഒരു പിടി പ്രൊജക്ടുകളാണ് 2008ല്‍ ജയറാമിനെ കാത്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവരോടൊപ്പം ജയറാം വേഷമിടുന്ന അമ്മയുടെ ട്വന്റി ട്വന്റിയുടെ ചിത്രീകരണം നടന്നുവരികയാണ്. അനിലിന്റെ പാര്‍ത്ഥന്‍ കണ്ട പരലോകം, രാജ് ബാബുവിന്റെ പ്ലാസ്റ്റിക് സര്‍ജറി എന്നിവയാണ് ഈ വര്‍ഷത്തെ ജയറാമിന്റെ മറ്റു പ്രൊജക്ടുള്‍. പാര്‍ത്ഥന്‍ കണ്ട പരലോകത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്.
തമിഴിലും ഈ വര്‍ഷം ജയറാമിന് ഏതാനും പ്രൊജക്ടുകളുണ്ട്. ദൂംദം, സരോജ എന്നിവയടക്കം മൂന്ന് ചിത്രങ്ങളാണ് ജയറാം തമിഴില്‍ 2008ല്‍ പൂര്‍ത്തിയാക്കുന്നത്.


Click it and Unblock the Notifications