ജയറാം ക്ലാപ്പടിച്ചു, കാളിദാസ് ക്യാമറയ്ക്ക് മുന്നില്‍

By Aswathi

നടന്‍ ജയറാമിന്റെയും നടി പാര്‍വ്വതിയുടെയും മകന്‍ കാളിദാസ് അങ്ങനെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. കാളിദാസ് ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ഒരു പക്ക കഥൈ' എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ (10-12-2014) ജയറാമിന്റെ പിറന്നാള്‍ ദിനത്തില്‍ ആരംഭിച്ചു.

മകന്‍ നായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് അടിച്ചത് ജയറാമാണ്. പാര്‍വ്വതിയും മകള്‍ മാളവികയും ഷൂട്ടിങ് ലൊക്കേഷനിലെത്തി. ലൊക്കേഷനില്‍ വച്ച് ജയറാമിന്റെ പിറന്നാളും ആഘോഷമാക്കി. ചിത്രങ്ങള്‍ കാണൂ.

അച്ഛന്‍ ക്ലാപ്പടിച്ചു തുടക്കം

ജയറാം ക്ലാപ്പടിച്ചു, കാളിദാസ് ക്യാമറയ്ക്ക് മുന്നില്‍

കാളിദാസ് മുമ്പ് ബാലതാരമായി അഭിനയിച്ച രണ്ട് ചിത്രങ്ങളിലും ജയറാമിന്റെ മകന്റെ വേഷം തന്നെയാണ് ചെയ്തത്. നായകനായി ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ക്ലാപ്പടിച്ച് മകനെ ഒരുക്കിയത് ജയറാണ്.

ഒരു പക്ക കഥൈ

ജയറാം ക്ലാപ്പടിച്ചു, കാളിദാസ് ക്യാമറയ്ക്ക് മുന്നില്‍

ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെയാണ് കാളിദാസിന്റെ നായകനായുള്ള അരങ്ങേറ്റം. ബാലാജി തരണീതരന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ 'നടുവിലെ കൊഞ്ചം പാക്കാതെ കാണോം' ഏറെ ജനശ്രദ്ധനേടിയ ചിത്രമാണ്.

ഇതാണ് നായിക

ജയറാം ക്ലാപ്പടിച്ചു, കാളിദാസ് ക്യാമറയ്ക്ക് മുന്നില്‍

ചിത്രത്തില്‍ കാളിദാസിന്റെ നായികയായെത്തുന്നതും പുതുമുഖമാണ്.

ജയറാമിന്റെ പിറന്നാള്‍

ജയറാം ക്ലാപ്പടിച്ചു, കാളിദാസ് ക്യാമറയ്ക്ക് മുന്നില്‍

ജയറാമിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു കാളിദാസിന്റെ ആദ്യ ഷൂട്ട്. അതുകൊണ്ട് തന്നെ സെറ്റില്‍ വച്ച് ജയറാമിന്റെ പിറന്നാളും ആഘോഷിച്ചും. ഭാര്യയും മകളും ലൊക്കേഷനിലെത്തി.

ജയറാമിന് ലഭിച്ച സമ്മാനം

ജയറാം ക്ലാപ്പടിച്ചു, കാളിദാസ് ക്യാമറയ്ക്ക് മുന്നില്‍

പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷം ഇത് തന്നെയാണെന്നാണ് ജയറാം പറഞ്ഞത്.

കമലിന്റെ കൈ പിടിച്ച്

ജയറാം ക്ലാപ്പടിച്ചു, കാളിദാസ് ക്യാമറയ്ക്ക് മുന്നില്‍

ഉലകനായകന്‍ കമല്‍ ഹസനാണ് കാളിദാസിനെ കൈപിടിച്ച് സിനിമയിലേക്ക് ആനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X