ലോനപ്പന്റെ മാമോദീസയുമായി ജയറാമും ലിച്ചിയും; വൻ താരനിരയുമായി ലിയോ തദേവൂസ് ചിത്രം!!

By Desk

കാലങ്ങള്‍ക്കുശേഷം ജയറാം ശക്തമായ തിരിച്ചുവരവു നടത്തിയ ചിത്രമായിരുന്നു രമേശ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത. ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച രൂപവും ഭാവമുമെല്ലാം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. പേരു പോലും ഇല്ലാതെ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയറാം. 'ലോനപ്പന്റെ മാമോദീസ' എന്ന ചിത്രത്തിലൂടെയാണ് ആരാധകരെ ചിരിപ്പിക്കാനായി ജയാറം എത്തുന്നത്.

lonappante mamodisa

ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിനശേഷം ലിയോ തദേവൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അന്ന രേഷ്മ രാജനാണ് ജയറാമിന്റെ നായികയായി എത്തുന്നത്. അന്നയെ കൂടാതെ മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തര്‍ അറിയിച്ചത്.

ശാന്തി കൃഷ്ണയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ശാന്തി കൃഷ്ണ ജയറാമിന്റെ കൂടെ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇന്നസെന്റ്, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, ഇവ പ്രവിത്രന്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കമാലിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടത്തുക.

film pic

പെന്‍ ആന്റ് പെപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്. സുധീര്‍ സുരേന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഈ മാസം ആദ്യവാരത്തില്‍ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രം ഈ വര്‍ഷത്തെ ക്രിസ്തുമസിനോ അടുത്ത വര്‍ഷം ആദ്യമോ റിലീസ് ചെയ്യാനാണ് തീരുമാനം. വന്‍ താരനിരയുമായി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X