»   » മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ പ്രായം കൂടിയവരാണ്, മലയാളികള്‍ക്ക് മുടിയും താടിയും നരച്ചാല്‍ ഭയമാണ്!

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ പ്രായം കൂടിയവരാണ്, മലയാളികള്‍ക്ക് മുടിയും താടിയും നരച്ചാല്‍ ഭയമാണ്!

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ ജയറാം സോള്‍ട്ട് ആന്റ് പേപ്പര്‍ ലുക്കില്‍ എത്തിയ ചിത്രമായിരുന്നു കണ്ണന്‍ താമരക്കുളത്തിന്റെ ആട് പുലിയാട്ടം. പ്രേക്ഷകര്‍ ഇത് ആദ്യമായാണ് ജയറാമിനെ മേക്ക് ഓവറില്‍ കാണുന്നത്. അണിയറയില്‍ ഒരുങ്ങുന്ന സത്യ, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലും ജയറാം മേക്ക് ഓവറിലാണ് പ്രത്യക്ഷപ്പെടുന്നത്.

താടിയും മുടിയും നരപ്പിച്ച് വ്യത്യസ്തമായ ഒരു ലുക്ക്. നമ്മള്‍ മലയാളികള്‍ മാത്രമാണ് മുടിയും താടിയും നരക്കുമ്പോള്‍ കറുപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തമിഴകത്തും ബോളിവുഡിലും ആരും നരയെ ഭയക്കുന്നില്ലെന്ന് ജയറാം പറയുന്നു.

പ്രായം കൂടിയോ

നരച്ച താടിയും മുടിയും കണ്ടു കഴിഞ്ഞാല്‍ പ്രായം വളരെ കൂടിപ്പോയോ എന്ന് ഭയക്കുന്നവരാണ് മലയാളികളെന്ന് ജയറാം പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം പറഞ്ഞത്.

മുടി നരച്ചവരാണ് പക്ഷേ

ബോളിവുഡില്‍ അമിതാ ബച്ചന്‍, ഷാരൂഖ് ഖാന്‍, തമിഴില്‍ രജനികാന്ത്, അജിത്ത് അങ്ങനെ എത്രയോ പേരെ നമ്മള്‍ മുടിയും താടിയും വച്ച് കാണുന്നു.

കഥാപാതാത്രങ്ങള്‍ക്ക് വേണ്ടി

സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ചെറുപ്പമാരുന്നതല്ലാതെ പുറത്ത് പൊതു ചടങ്ങുകളിലും ഒകെ രജനി സാര്‍ നരച്ച മുടിയും കഷണ്ടിയുമൊക്കെയിട്ട് തന്നെയാണ് പോകുന്നതെന്ന് ജയറാം.

ദിഫാന്‍ ചിത്രം

ദിഫാന്‍ സംവിധാനം ചെയ്ത് ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സത്യയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. ഒരു റോഡ് മൂവിയാണ്. എറണാകുളംക, പോണ്ടിച്ചേരി എന്നിവടങ്ങളായിരുന്നു ലൊക്കേഷന്‍.

English summary
Jayaram Dazzles In The New Poster Of Sathya!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam