ജയറാമിന് അവാര്‍ഡ് നല്‍കാത്തതിനെതിരെ ബാലചന്ദ്രമേനോന്‍

By Meera Balan

ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ജയറാമിനെ തഴഞ്ഞ നടപടിയ്‌ക്കെതിരെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടാണോ പ്രതികരണം എന്ന് ചോദിച്ചാല്‍ താന്‍ ഇന്നലെയാണ് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത സ്വപാനം കണ്ടതെന്ന് ബാലചന്ദ്രമേനോന്‍. ഫേസ്ബുക്കിലൂടെയാണ് ബാലചന്ദ്രമേനോന്‍ തന്റെ പ്രതിഷേധം അറിയിച്ചത്. ജയറാമിന്റെ അഭിനയ മികവ് ശ്രദ്ധിയ്ക്കപ്പെടാതെ പോയതില്‍ തനിയ്ക്ക് വിഷമമുണ്ടെന്ന് ബാലചന്ദ്ര മേനോന്‍

ആരോക്കെ എന്തൊക്കെ പറഞ്ഞാലും ചെണ്ടവാദ്യവുമായി ആ നടന്‍ അഭിരമിയ്ക്കുന്ന നിമിഷങ്ങള്‍ ചേതോഹരമായിട്ടുണ്ട്. എന്നാല്‍ ഏറ്റവും നല്ലത് എന്ന കാര്യത്തില്‍ സംശയം ഉണ്ടാകാം. ചിത്രം കണ്ട ജൂറി അംഗങ്ങള്‍ അത് ദില്ലിയിലായാലും തിരുവനന്തപുരത്തായാലും ഒരു 'സ്‌പെഷ്യല്‍ മെന്‍ഷന്‍' പോലുമില്ലാതെ പോയത് അപരാധമാണെന്നും ബാലചന്ദ്ര മേനോന്‍.

Balachandra Menon

ചിത്രത്തോട് മൊത്തത്തില്‍ കാണിച്ച അപ്രിയത്തിന് ജയറാമും ഇരയായി. ഇത്തരത്തില്‍ മുന്‍പൊരിയ്ക്കല്‍ ഇരയായ നടന്‍ മോഹന്‍ലാല്‍ ആണ്. ബ്ളസി സംവിധാനം ചെയ്ത പ്രണയത്തില്‍ ലാലിന്റെ അഭിനയത്തെക്കുറിച്ച് ഒരു പരാമര്‍ശം പോലും അന്നത്തെ ജൂറി അംഗങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ല.

സര്‍ക്കാര്‍ അവാര്‍ഡ് ഒരു വാര്‍ഷിക തമാശയാണെന്ന് പരക്കെ സംസാരമുണ്ട്. അവാര്‍ഡ് കമ്മിറ്റിയുടെ അന്തിമ തീരുമാനത്തെ താന്‍ വിശ്വസിയ്ക്കുന്നു. എന്നാല്‍ ആ പ്രമാണത്തെ ജൂറിമാര്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ഇവിടെ കുറേ കരക്കാരുണ്ടെന്നും അവര്‍ അരി ആഹാരം തന്നെയാണ് കഴിയ്ക്കുന്നതെന്നും ഓര്‍മ്മിയ്ക്കുന്നത് നല്ലതാണെന്ന് ബാലചന്ദ്രമേനോന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X