»   » ആവശ്യമില്ലാത്ത കാര്യങ്ങളിലെല്ലാം ഇടപെട്ടു, ജയറാമിന്റെ പരാജയത്തിന്റെ കാരണത്തെ കുറിച്ച് സംവിധായകന്‍

ആവശ്യമില്ലാത്ത കാര്യങ്ങളിലെല്ലാം ഇടപെട്ടു, ജയറാമിന്റെ പരാജയത്തിന്റെ കാരണത്തെ കുറിച്ച് സംവിധായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

രാജസേനനും ജയറാമും തമ്മിലുള്ള ശത്രുത്ത സിനിമാ ലോകത്തും പുറത്തും പരസ്യമായ കാര്യമാണ്. ഒരുകാലത്ത് ജയറാമിന്റെ ഹിറ്റു ചിത്രങ്ങളുടെയെല്ലാം പിന്നില്‍ പ്രവൃത്തിച്ച സംവിധായകനാണ് രാജസേനന്‍. ജയറാം എന്ന നടന്റെ നിലനില്‍പിന് തന്നെ കാരണം രാജസേനനായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് പേരും തമ്മില്‍ അത്ര നല്ല രസത്തിലല്ല.

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊന്നുമില്ലാത്ത ഒരു കാര്യം ദിലീപിനുണ്ട്, പൊളി പടങ്ങളും വിജയ്ക്കാന്‍ കാരണമതാണ്!

തന്റെ തിരക്കഥകളില്‍ ഇടപെട്ടപ്പോഴാണ് ജയറാമുമായി തെറ്റിയത് എന്ന് രാജസേനന്‍ പറഞ്ഞിരുന്നു. എന്തായാലും രാജസേനന്‍ ചിത്രങ്ങളില്‍ നിന്ന് പിന്മാറിയതോടെ ജയറാമിന്റെ പതനവും തുടങ്ങി. ജയറാമിന്റെ പരാജത്തിന്റെ കാരണത്തെ കുറിച്ച് രാജസേനന്‍ പറയുന്നു.

കഴിവുള്ള നടനാണ്

മലയാള സിനിമയില്‍ കഴിവുള്ള നടന്മാരില്‍ ഒരാളാണ് ജയറാം എന്ന് രാജസേനന്‍ സമ്മതിയ്ക്കുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയുമൊക്കെ പോലെ വളരെ കഴിവുള്ള നടന്‍ തന്നെയാണ് ജയറാം.

ദിലീപിനെ അനുകരിച്ചപ്പോള്‍

എന്നാല്‍ നടന്‍ ദിലീപിനെ ജയറാം അനുകരിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് പാളിപ്പോകാന്‍ തുടങ്ങിയത്. ദിലീപിന് ഓടുന്ന ചിത്രങ്ങളുടെ ഘടകങ്ങള്‍ നന്നായി അറിയാം. ജയറാമിന് പക്ഷെ ഇതൊന്നും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു.

നിരസിച്ച ചിത്രങ്ങള്‍ ഞെട്ടിയ്ക്കും

ജയറാം മലയാള സിനിമയില്‍ നിരസിച്ച ചിത്രങ്ങളുടെ പേര് കേട്ടാല്‍ ഞെട്ടിപ്പോകുമെന്നാണ് രാജസേനന്‍ പറയുന്നത്. തമിഴില്‍ സൂപ്പര്‍ഹിറ്റായ കാതല്‍ കോട്ടൈ, ഭാരതി കണ്ണമ്മ എന്നീ രണ്ട് ചിത്രങ്ങള്‍ നിരസിച്ച കാര്യം ജയറാം തന്നെയാണ് തന്നോട് പറഞ്ഞത് എന്ന് രാജസേനന്‍ വെളിപ്പെടുത്തി.

കഥ തിരഞ്ഞെടുക്കാന്‍ അറിയില്ല

ജയറാമിന് കഥ തിരഞ്ഞെടുക്കാന്‍ അറിയില്ല. ആദ്യ കാലങ്ങളില്‍ അതൊക്കെ ജയറാമിന് വേണ്ടി ചെയ്തുകൊണ്ടിരുന്നത് ഞാനാണ്. ഒരു സിനിമ ഷൂട്ടിങിനിടെ കഥ ഞാന്‍ പറഞ്ഞില്ലെങ്കില്‍, ജയറാം ചോദിയ്ക്കും അടുത്ത പ്രൊജക്ട് പറഞ്ഞില്ലല്ലോ എന്ന്. കഥയല്ല, ഔട്ട് ലൈന്‍ കേട്ടാണ് ജയറാം എന്റെ സിനിമകളില്‍ അഭിനയിച്ചിരുന്നത്.

ഇടപെടാന്‍ തുടങ്ങി

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെയൊക്കെ ഔട്ട്‌ലൈന്‍ പറഞ്ഞപ്പോള്‍ തന്നെ ജയറാമിന് ഇഷ്ടപ്പെട്ടു. എന്നാല്‍ നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ ജയറാമിന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അത് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അന്ന് പറഞ്ഞാല്‍ ജയറാം മനസ്സിലാക്കുമായിരുന്നു. ഇന്ന് മനസ്സിലാക്കില്ല. മറ്റ് സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കുമ്പോഴും ജയറാമിന് പരാജയം സംഭവിയ്ക്കുന്നത് അതുകൊണ്ടാണ്. ആവശ്യമില്ലാതെ കഥയിലൊക്കെ കയറി ഇടപെട്ടു. അങ്ങനെ ഇടപെടരുത് എന്നാണ് എന്റെ അഭിപ്രായം. ഒരു സംവിധായകന് ഡേറ്റ് കൊടുത്താല്‍ പിന്നെ അതില്‍ ഇടപെടാന്‍ പാടില്ല. അവന്‍ മണ്ടനാണെങ്കില്‍ പിന്നെ കൊടുക്കേണ്ടതില്ലല്ലോ- രാജസേനന്‍ പറഞ്ഞു.

English summary
Jayaram don't know how to select a script says Rajasenan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam