»   » ഒറ്റയ്ക്ക് പറ്റാഞ്ഞിട്ടാണോ, ജയറാം ഇനി ദുല്‍ഖറിനൊപ്പം... ശരിക്കും ഭാഗ്യം പരീക്ഷിക്കുന്നതാരാ?

ഒറ്റയ്ക്ക് പറ്റാഞ്ഞിട്ടാണോ, ജയറാം ഇനി ദുല്‍ഖറിനൊപ്പം... ശരിക്കും ഭാഗ്യം പരീക്ഷിക്കുന്നതാരാ?

Posted By:
Subscribe to Filmibeat Malayalam

കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനായ ജയറാമിന് മലയാള സിനിമയില്‍ ഇപ്പോള്‍ അത്ര ശുഭ കാലമല്ല. ബോക്‌സ് ഓഫീസില്‍ ഒരു ജയറാം സിനിമ സാന്നിദ്ധ്യമറിയിച്ചിട്ട് ഏറെക്കാലം പിന്നിട്ടിരിക്കുന്നു. മേക്കപ്പ്മാന്‍ എന്ന ചിത്രത്തിന് ശേഷം ശരാശരി വിജയം നേടിയ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

ഒരു പുരുഷന് മാത്രം കീഴ്‌പ്പെടാന്‍ കഴിയില്ല, വിവാഹത്തിന്റെ ആവശ്യമില്ല ലിവിംഗ് ടുഗെദര്‍ മതിയെന്ന് പ്രഭാസിന്റെ നായിക

ഒന്നിന് പിറകെ ഒന്നായി പ്രഖ്യാപിക്കും, ഷൂട്ടും തുടങ്ങും, പക്ഷെ തിയറ്ററിലെത്തില്ല! മമ്മൂട്ടി ഇതെനന്തിനുള്ള പുറപ്പാടാ?

എന്നാല്‍ ജയറാമിന്റെ ചില മികച്ച ചിത്രങ്ങള്‍ പോലും ഇത്തരത്തില്‍ ബോക്‌സ് ഓഫീസില്‍ സാന്നിദ്ധ്യം അറിയിക്കാതെ പോയിട്ടുണ്ട്. തന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ജയറാം. ഒരു കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയിനര്‍ ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്.

കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലാണ് ജയറാമും ദുല്‍ഖറും ഒന്നിക്കുന്നത്. ഇവരുടെ ആദ്യ സംവിധാന സംരംഭം കൂടെയാണ് ചിത്രം.

മള്‍ട്ടി സ്റ്റാര്‍ തുടക്കം

തിരക്കഥാകൃത്തുക്കളായി വിഷ്ണവും ബിബിനും അരങ്ങേറ്റം കുറിച്ചതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലൂടെയായിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവരായിരുന്നു അമര്‍ അക്ബര്‍ അന്തോണിയിലെ താരങ്ങള്‍. സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നതും മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലൂടെയാണെന്നത് യാദൃശ്ചീകം.

കോമഡി എന്റര്‍ടെയിനര്‍

തങ്ങളുടെ മുന്‍ചിത്രങ്ങള്‍ പോലെ തന്നെ ഒരു ക്ലീന്‍ കോമഡി എന്റര്‍ടെയിനറായിരിക്കും ചിത്രം. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ജയറാം, ദുല്‍ഖര്‍ എന്നിവരൊഴികെയുള്ള കഥാപാത്രങ്ങള്‍ക്കായി താരനിര്‍ണയം പുരോഗമിക്കുന്നതേയുള്ളു.

ആദ്യമായി ജയറാമും ദുല്‍ഖറും

കരിയറില്‍ ആദ്യമായിട്ടാണ് ദുല്‍ഖറും ജയറാമും ഒന്നിച്ചെത്തുന്നത്. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി വെള്ളിത്തിരയില്‍ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മമ്മൂട്ടിയും ജയറാമും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

ഗുണം ദുല്‍ഖറിനോ ജയറാമിനോ

മൂന്ന് 20 കോടി ചിത്രങ്ങള്‍ ദുല്‍ഖറിന്റെ കൈവശമുണ്ടെങ്കിലും ഇവയില്‍ ചാര്‍ലി മാത്രമാണ് ദുല്‍ഖറിന് സ്വന്തമായി അവകാശപ്പെടാന്‍ സാധിക്കുന്ന ചിത്രം. ജയറാമിന് കരിയറില്‍ ഇതുവരെ അത്തരത്തിലുള്ള ഒരു നേട്ടം സ്വന്തമാക്കാനും സാധിച്ചിട്ടില്ല. ഈ കൂട്ടുകെട്ട് ആര്‍ക്കായിരിക്കും സഹായകമാകുക എന്നകാര്യം പ്രസക്തമാണ്.

ദുല്‍ഖറിന് ആദ്യം തമിഴ് ചിത്രം

തന്റെ ആദ്യ ബോളിവുഡ് ചിത്രമായി കാരവാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. നവാഗതനായ ദിസിംഗ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുക. അതിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകനും ദുല്‍ഖറിന്റെ ലിസ്റ്റിലുണ്ട്.

കൈ നിറയെ ചിത്രങ്ങളാണ് ജയറാമിന്

സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലാണ് ജയറാം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്ത, കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഇപ്പോള്‍ കൈവശമുള്ള ചിത്രങ്ങള്‍.

English summary
Jayaram and Dulquer Salmaan to team up for a mass comedy entertainer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X