ഹര്‍ത്താല്‍ ദിനത്തില്‍ ജയറാമിന്റെ സൈക്കിള്‍ സവാരി

By Aswathi

നിയമസഭയിലെ കോപ്രായങ്ങളെ തുടര്‍ന്ന് ഇന്നലെ (14-03-2015) സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയെങ്കിലും തന്റെ ദിനചര്യങ്ങളില്‍ നിന്ന് മാറാന്‍ നടന്‍ ജയറാം തയ്യാറായിരുന്നില്ല. ഹര്‍ത്താല്‍ ദിനത്തില്‍ സൈക്കില്‍ സവാരി നടത്തിയ ജയറാം ശ്രദ്ധനേടി.

തിങ്കല്‍ മുതല്‍ വെള്ളി വരെ എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ജയറാം തലസ്ഥാനത്തെത്തിയത്. എവിടെ ഷൂട്ടിങിന് പോയാലും അമേരിക്കന്‍ നിര്‍മിത ട്രാക്കെന്ന സൈക്കിള്‍ ജയറാം കൈയ്യില്‍ കരുതും. ഹര്‍ത്താലിനെ തുടര്‍ന്ന് ഷൂട്ടിങ് മാറ്റിവച്ചെങ്കിലും പതിവ് വ്യായാമം തെറ്റിക്കാന്‍ ജയറാം തയ്യാറായില്ല. ആളൊഴിഞ്ഞ വീഥിയിലൂടെ ജയറാം സൈക്കിള്‍ സവാരി നടത്തി.

jayaram

തൃപ്പൂണിത്തറയിലെ വീട്ടില്‍ താമസിയ്ക്കുമ്പോള്‍ സൈക്കിള്‍ സവാരിയ്ക്ക് കൂട്ട് മമ്മൂട്ടിയാണ്. പുലര്‍ച്ചെ നാലിന് എഴുന്നേറ്റ് കാറില്‍ സൈക്കിളുമായി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തും. സൈക്കിളില്‍ ഒരു റൗണ്ട് അടിക്കുമ്പോഴേക്കും മമ്മൂട്ടിയുമെത്തും. പിന്നെ ഒരുമിച്ചാണ് സവാരി. റോഡില്‍ തിരക്കാവും മുമ്പേ ഇരുവരും മടങ്ങുകയും ചെയ്യും.

ഹര്‍ത്താല്‍ ആയതുകൊണ്ട് റോഡുകള്‍ വിജനമായതുമൂലം സൈക്കിള്‍ ആസ്വദിച്ച് ചവിട്ടാന്‍ കഴിഞ്ഞെന്നാണ് ജയറാം പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും പുലര്‍ച്ചെ നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടുന്നുണ്ടെങ്കിലും ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ ആരും തിരിച്ചറിഞ്ഞിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X