»   » ജയറാമും ബോളിവുഡിലേക്ക്

ജയറാമും ബോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Jayaram
മധു, മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെപോലെ ജയറാമും ഭാഗ്യ പരീക്ഷണത്തിന് ബോളിവുഡിലേക്കു പോകുന്നു. വിജയ് ചിത്രമായ തുപ്പാക്കിയില്‍ നല്ല വേഷം ചെയ്ത ജയറാം ഇതേ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലാണ് അഭിനയിക്കാന്‍ പോകുന്നത്. മുരുകദോസ് അക്ഷയ് കുമാറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി തുപ്പാക്കിയില്‍ ജയറാം തമിഴില്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ചെയ്യുന്നത്. ആദ്യമായിട്ടാണ് ജയറാം ഹിന്ദിയില്‍ അഭിനയിക്കുന്നത്.

മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കു പോയ സംവിധായകര്‍ പേരെടുത്തെങ്കിലും നടന്‍മാര്‍ക്കൊന്നും സ്വന്തം സ്ഥാനം നേടാന്‍ സാധിച്ചിട്ടില്ല. ധര്‍ത്തീപുത്രിലൂടെയാണ് മമ്മൂട്ടി ഹിന്ദിയെലത്തിയത്. എന്നാല്‍ ചിത്രം സാമാന്യം നല്ല പേരുണ്ടാക്കിയെങ്കിലും അവിടെ സ്വന്തം മേല്‍വിലാസമുണ്ടാക്കാന്‍ സാധിച്ചില്ല. കമ്പനിയിലൂടെ ഹിന്ദിയില്‍ എത്തിയ ലാലും മൂന്നു ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ഉടന്‍ തന്നെ തിരിച്ചുപോരേണ്ടി വന്നു. അയ്യായിലുടെ ബോളിവുഡിലെത്തിയ പൃഥ്വിരാജ് ഇപ്പോള്‍ രണ്ട് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യഷ്#രാജ് ഫിലിംസിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതാണ് പൃഥ്വിക്ക് പ്രതീക്ഷ നല്‍കുന്നത്.

ജയറാമും ഇതേ പ്രതീക്ഷയില്‍ തന്നെയാണ്. മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് തമിഴില്‍ അവസരം ലഭിക്കുന്നത്. അവിടെയും നല്ല പേരുണ്ടാക്കാന്‍ ജയറാമിനു സാധിച്ചു. മമ്മൂട്ടിക്കും മോഹന്‍ലാലിനും തമിഴില്‍ ഉള്ളതിനേക്കാള്‍ പേര് ജയറാമിനുണ്ട്. അവിടെയും ഭാഗ്യം അനുഗ്രഹിക്കുമെന്നു പ്രതീക്ഷിക്കാം.

English summary
Jayaram to enter Bollywood with remake of 'Thuppakki'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam