കമലിനൊപ്പം അഭിനയിക്കുന്ന സന്തോഷത്തില്‍ ജയറാം

By Aswathi

ജയറാനും ഉലകനായകന്‍ കമല്‍ ഹസനുമായുള്ള ബന്ധം പല അഭിമുഖങ്ങളിലായി ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം കമലിന്റെ ഉത്തമ സുഹൃത്തും ആരാധകനുമാണ് ജയറാം. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹസനൊപ്പം മറ്റൊരു ചിത്രം ഒരുമിച്ചു ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ജയറാം.

കമല്‍ ഹസന്റെ ഉറ്റ സുഹൃത്തും നടനുമായ അരവിന്ദ് സംവിധാനം ചെയ്യുന്ന ഉത്തമ വില്ലന്‍ എന്ന ചിത്രത്തിലൂടെയാണ് കമല്‍ ഹസനും ജയറാമും വീണ്ടും ഒന്നിക്കുന്നത്. ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജയറാം തന്നെയാണ് അറയിച്ചത്. ഒപ്പം ചിത്രീകരണത്തിനിടെ എടുത്ത ഒരു ഫോട്ടോയും ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

jayaram

നേരത്തെ തെന്നാലി, പഞ്ചതന്ത്രം തുടങ്ങി ചിത്രങ്ങളില്‍ കമല്‍ ഹസനും ജയറാമും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ജയറാം നായകനായ ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ ഇവരുടെ സൗഹൃദം കണക്കിലെടുത്ത് ഒരു അതിഥി വേഷത്തിലും കമല്‍ ഹസന്‍ എത്തിയിരുന്നു.

മന്മഥന്‍ അല്‍പിന് ശേഷം കമലിന്റേതായി ഇറങ്ങുന്ന ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ഉത്തമ വില്ലന്‍. ജയറാമിനെ കൂടാതെ പാര്‍വതി മേനോനും മലയാളി സാന്നിധ്യമായി ചിത്രത്തിലുണ്ട്. കമലിന്റെ വിശ്വരൂപത്തിലെ നായികമാരായ ആന്‍ഡ്രിയയും പൂജയുമാണ് ഈ ചിത്രത്തിലും നായികമാരായി എത്തുന്നത്. സിനിമാ താരമായി തന്നെയാണ് കമല്‍ ഉത്തമവില്ലനിലഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X