ജയറാമിന്റെ സമസ്തകേരളം പിഒ
വിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന സമസ്ത കേരളം പി ഒ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥാകൃത്ത് കെ ഗിരീഷ് കുമാറും ജയറാമും വീണ്ടും ഒന്നിക്കുന്നു.
വന്‍ വിജയമായ വെറുതെ ഒരു ഭാര്യയ്ക്കു ശേഷം തിരക്കഥാകൃത്ത് കെ ഗിരീഷ് കുമാറും ജയറാമും വീണ്ടും ഒന്നിക്കുന്നു.
വിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന സമസ്ത കേരളം പി ഒ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഹിറ്റ് ജോടി ഒന്നിക്കുന്നത്.
പഞ്ചായത്ത് മെന്പര്‍ ഭാസ്കരന്‍ എന്ന വേഷമാണ് ജയറാമിന്. സ്വതന്ത്ര അംഗമായാണ് ഭാസ്കരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ശത്രുവാണ് ഇയാള്‍. ജനങ്ങളുടെ ഏതാവശ്യത്തിനും രാഷ്ട്രീയം നോക്കാതെ പടയ്ക്കിറങ്ങുന്ന ഭാസ്കരനെ ഒതുക്കാന്‍ പലപ്പോഴും ഇവര്‍ ഒന്നാകാറുമുണ്ട്.
രണ്ടു നായികമാരുണ്ട് ഈ ചിത്രത്തില്‍. ഡോക്ടര്‍ പശുപതി പോലെ ഒരു ഗ്രാമപ്രദേശത്തിന്റെ കഥ നര്‍മ്മ മധുരമായി പറയുകയാണ് സംവിധായകന്‍.
നര്‍മ്മം കൊഴുപ്പിക്കാന്‍ ജഗതിയും ഇന്നസെന്റും ജയറാമിനൊപ്പമുണ്ട്. മേന്പൊടിക്ക് പുതുതലമുറയുടെ ഹരമായ സുരാജ് വെഞ്ഞാറമൂടും സലിംകുമാറും. അതിശക്തമേയ വേഷത്തില്‍ ബിജു മേനോനും.
ഡ്രീം ടീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹൗളി പോട്ടൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications