»   » ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി താരങ്ങള്‍

ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി താരങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ജയറാമിന്റെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. തലമൊട്ടയടിച്ച് കട്ട താടി വച്ചായിരുന്നു ജയറാം മേക്ക് ഓവര്‍ നടത്തിയത്. പുതിയ തെലുങ്ക് ചിത്രം ഭാഗന്മതിയ്ക്ക് വേണ്ടിയായിരുന്നു ജയറമിന്റെ ഈ മേക്ക് ഓവര്‍.

ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസും അനുഷ്‌ക ഷെട്ടിയുമാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന് വേണ്ടി ഇവരും വമ്പന്‍ മേക്ക് ഓവര്‍ നടത്തിയിട്ടുണ്ട്. 18 കിലോ ഭാരമാണ് അനുഷ്‌ക ഷെട്ടി ചിത്രത്തിന് വേണ്ടി കുറച്ചത്. ഇഞ്ചിടപഴുകി ചിത്രത്തിന് വേണ്ടി അടുത്തിടെ അനുഷ്‌ക 20 കിലോ ഭാരം കൂട്ടിയിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രത്തിന് വേണ്ടി ഭാരം കുറച്ചിരിക്കുന്നു.

ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി താരങ്ങള്‍

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡയയില്‍ പ്രചരിച്ച ജയറാമിന്റെ പുതിയ ലുക്ക്. തലമൊട്ടയടിച്ച് കട്ടതാടി വച്ചായിരുന്നു ജയറാം മേക്ക് ഓവര്‍ നടത്തിയത്.

ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി താരങ്ങള്‍

ഇഞ്ചിടപഴുകി എന്ന ബഹുഭാഷ ചിത്രത്തിന് വേണ്ടി അനുഷ്‌ക ഷെട്ടി ഭാരം കൂട്ടിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചായായിരുന്നു. പുതിയ ചിത്രത്തിലേക്ക് അനുഷ്‌കയ്ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അനുഷ്‌ക ഇപ്പോള്‍ വണ്ണം കുറച്ചിരിക്കുന്നു.

ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി താരങ്ങള്‍

18 കിലോ ഭാരമാണ് അനുഷ്‌ക ഷെട്ടി ഇപ്പോള്‍ പുതിയ ചിത്രം ഭാഗന്മതിയ്ക്ക് വേണ്ടി കുറച്ചിരിക്കുന്നത്.

ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി താരങ്ങള്‍

ചിത്രത്തില്‍ പ്രഭാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് താരം.

ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി താരങ്ങള്‍

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി വംശി, കൃഷ്ണ റെഡ്ഡി, പ്രമോദ് ഉളപ്പടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുക.

English summary
Jayaram goes bald to be the villain of Anushka Shetty in Bhagmati.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam