twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്യമായിട്ടും ശ്രദ്ധിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്, പരാജയപ്പെടുന്നത് എന്തുകൊണ്ടെന്നറിയില്ല; ജയറാം

    By Aswini
    |

    മലയാളത്തിന് പുറമെ ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കിലാണ് ജയറാം. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയാണ് ജയറാം ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന മലയാള സിനിമ. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ബാഗമതി എന്ന തെലുങ്ക് ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്നു.

    എന്നാല്‍ മലയാളത്തില്‍ സമീപകാലത്ത് ചെയ്ത ചിത്രങ്ങളെല്ലാം പരാജയമാണ്. അതെന്തുകൊണ്ട് അങ്ങിനെ സംഭവിയ്ക്കുന്നു എന്ന ചോദ്യത്തോട് ജയറാം ആദ്യമായി പ്രതികരിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

    എനിക്കറിയില്ല..

    എനിക്കറിയില്ല..

    പ്രേക്ഷകരുടെ ആസ്വാദനത്തെ കുറിച്ച് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. വരുന്ന സിനിമകളില്‍ നിന്ന് വളരെ സെലക്ടീവായിട്ടാണ് ഞാന്‍ ഒരു സിനിമ ചെയ്യുന്നത്. എന്നിട്ടും ഇതെങ്ങനെ സംഭവിയ്ക്കുന്നു.

    സത്യമായിട്ടും...

    സത്യമായിട്ടും...

    ഞാന്‍ എന്റെ ഹൃദയത്തില്‍ തൊട്ട് പറയുകയാണ്, സത്യമായിട്ടും ഞാനിപ്പോള്‍ വളരെ അധികം സെലക്ടീവാണ്. പക്ഷെ സിനിമയുടെ വിധി നമ്മുടെ കൈയ്യില്ലല്ലോ.. അത് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്.

    രണ്ടും വേണം

    രണ്ടും വേണം

    പ്രേക്ഷകരാണ് ഒരു സിനിമയുടെ വിധി തീരുമാനിക്കുന്നത്. അത് നമ്മുടെ കൈയ്യിലല്ല.. പിന്നെ അതിനൊപ്പം കുറച്ച് ഭാഗ്യവും ഉണ്ടായിരിക്കണം- ജയറാം പറഞ്ഞു.

    സമയമെടുത്ത് ചെയ്യുന്നതാണ്

    സമയമെടുത്ത് ചെയ്യുന്നതാണ്

    ഓരോ സിനിമയുംട വളരെ അധികം സമയമെടുത്താണ് ഞാന്‍ ചെയ്യുന്നത്. ഒരു സിനിമ പൂര്‍ത്തിയാക്കിയാല്‍ 30 - 40 ദിവസം അവധിയെടുക്കും. തീര്‍ത്തും ഫ്രഷ് മൈന്റ് ആയ ശേഷം മാത്രമേ അടുത്ത ചിത്രത്തിലേക്ക് കടക്കാറുള്ളൂ.

    പ്രതീക്ഷിക്കുന്നു..

    പ്രതീക്ഷിക്കുന്നു..

    ഇനിയും ധാരാളം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന പഞ്ചവര്‍ണതത്ത എന്ന ചിത്രത്തിന് ശേഷം. വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തില്‍.

    തെലുങ്കില്‍ എന്തേ വൈകി

    തെലുങ്കില്‍ എന്തേ വൈകി

    എനിക്കോര്‍മ്മയുണ്ട്, പുരുഷ ലക്ഷ്മണം എന്ന തമിഴ് ചിത്രത്തിന് ശേഷം, എന്റെ 25 ആം വയസ്സില്‍ എനിക്ക് തെലുങ്കില്‍ നിന്ന് ഓഫര്‍ വന്നിരുന്നു. പ്രമുഖ തെലുങ്ക് സംവിധായകനാണ് സമീപിച്ചത്. എന്നാല്‍ അന്ന് ഭാഷ പ്രശ്‌നമായത് കാരണം അത് വേണ്ട എന്ന് വച്ചു. ഇത്രയും വര്‍ഷം തെലുങ്ക് സിനിമ ചെയ്യാത്തതിന് കാരണം ഭാഷ തന്നെയാണ്.

    ഇപ്പോള്‍ ധൈര്യം വന്നു

    ഇപ്പോള്‍ ധൈര്യം വന്നു

    ഇപ്പോഴാണ് തെലുങ്ക് ശ്രമിച്ചു നോക്കാനുള്ള ധൈര്യം വന്നത്. പിന്നെ ബാഗമതിയുടെ സംവിധായകന്‍ തമിഴും മലയാളവും സംസാരിക്കും. അത് കൂടുതല്‍ എളുപ്പമാക്കി. ഞാന്‍ തന്നെയാണ് കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്.

    തമിഴ് ചിത്രം പാര്‍ട്ടി

    തമിഴ് ചിത്രം പാര്‍ട്ടി

    പാര്‍ട്ടി എന്ന തമിഴ് ചിത്രത്തില്‍ എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്. 18 കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. 18 പേര്‍ക്കും കൃത്യമായ പ്ലേസ് ഉണ്ട്. സത്യരാജ്, നാസര്‍, രമ്യ കൃഷ്ണന്‍ അങ്ങനെ ഞങ്ങള്‍ പഴയ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടെയാണ്. വെങ്കിട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.- ജയറാം പറഞ്ഞു

    English summary
    Jayaram: I have been selective, but the fate of my films is not in my hands
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X