അജിത്-നയന്‍സ് ചിത്രത്തില്‍ ജയറാം
ബില്ലയ്‌ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിയ്‌ക്കുന്ന ഏകനില്‍ ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നു.
പ്രമുഖ കൊറിയോഗ്രാഫറായ രാജു സുന്ദരമാണ് ഏകന്‍ സംവിധാനം ചെയ്യുന്നത്. ബില്ലയ്‌ക്കു ശേഷം അജിതും നയന്‍ താരയും വീണ്ടും ഒന്നിയ്‌ക്കുന്നവെന്ന പ്രത്യേകതയും ഏകനുണ്ട്.
നയന്‍താരയുടെ ആദ്യ ചിത്രമായിരുന്ന മനസ്സിനക്കരയില്‍ ജയറാമായിരുന്നു നായകന്‍.
നാസര്‍, സുഹാസിനിയുമുള്‍പ്പടെ വന്‍ താര നിര ഏകനില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയും മറ്റു കാര്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
ഈ മാസം മുതല്‍ ഊട്ടിയില്‍ ആരംഭിയ്‌ക്കുന്ന ഏകന്റെ രണ്ടാം ഷെഡ്യൂള്‍ മുതല്‍ ജയറാം ചിത്രത്തില്‍ അഭിനയിക്കും. വളരെയേറെ പ്രത്യേകതകളുള്ള വേഷമാണ് 'ഏകനി'ല്‍ അജിതിനുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications