തിരിച്ചുവരാന്‍ ജയറാം; ഒപ്പം സിബി മലയില്‍
നടന്‍ ജയറാമിന് വീണ്ടും കഷ്ടകാലം തുടങ്ങിയിരിക്കുകയാണെന്നാണ് ചലച്ചിത്രലോകത്തെ ഇപ്പോഴത്തെ സംസാരം. ഒരിടയ്ക്ക് തീരെ ചിത്രങ്ങളില്ലാതെ പോയ ജയറാമിന് ഭാഗ്യം നല്‍കിയത് ഭാഗ്യദേവതയെന്ന ചിത്രമായിരുന്നു. ആ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ ജയറാം പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മികച്ച ഒട്ടേറെ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും അതിനുള്ള അംഗീകാരങ്ങളൊന്നും ജയറാമിന് ലഭിച്ചിട്ടില്ല. നടന്‍, സ്വപാനം പോലുള്ള ചിത്രങ്ങളില്‍ ആരും കൊതിയ്ക്കുന്ന വേഷങ്ങളാണ് ജയറാം ചെയ്തത്.
ഇപ്പോഴിതാ കരിയറിലെ മന്ദതയെ വീണ്ടും മറകടക്കാനായി തയ്യാറെടുക്കുകയാണ് ജയറാം, സംവിധായകന്‍ സിബി മലയിലിനൊപ്പം ശക്തമായൊരു തിരിച്ചുവരവാണ് ജയറാം പ്ലാന്‍ ചെയ്യുന്നത്. സിബിയുടെ പുതിയ ചിത്രത്തില്‍ ജയറാമാണ് നായകന്‍. കെ ഗിരീഷ് കുമാര്‍ രചിയ്ക്കുന്ന തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. നേരത്തേ ജയറാം-സിബി മലയില്‍ ടീം ഒരുക്കിയ അമൃതം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയത് ഗിരീഷായിരുന്നു.

ജയറാമിന്റെ നായികയായി പ്രിയാമണിയായിരിക്കും സിബി ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ഗ്രാന്റ് മാസ്റ്ററിന് ശേഷം പ്രിയാമണി മലയാളത്തിലെത്തുന്ന ചിത്രംകൂടിയായിരിക്കുമിത്.
സിബി മലയില്‍ ചിത്രങ്ങളൊന്നും വരാതെയായിട്ട് രണ്ട് വര്‍ഷമായി. 2012ല്‍ ഇറങ്ങിയ ഉന്നമായിരുന്നു അവസാനത്തെ ചിത്രം. ഈ ചിത്രം വലിയ പരാജയമാവുകയും ചെയ്തു. അതിന് മുമ്പ് സിബി ചെയ്ത പല ചിത്രങ്ങളും പ്രതീക്ഷിച്ചപോലെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നില്ല, വയലിന്‍, അപൂര്‍വ്വരാഗം, ആയിരത്തില്‍ ഒരുവന്‍, തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. എന്തായാലും ജയറാമും സിബിയും ചേര്‍ന്ന് വമ്പനൊരു തിരിച്ചുവരവ് തന്നെയാകും പ്ലാന്‍ ചെയ്യുന്നത് എന്ന് കരുതാം.


Click it and Unblock the Notifications











