വെറുതെ ഒരു ഭാര്യയ്‌ക്ക്‌ നല്ല തുടക്കം

By Staff

പരാജയത്തിന്റെ പടുകുഴിയിലകപ്പെട്ട ജയറാമിന്‌ പ്രതീക്ഷയേകി കൊണ്ട്‌ വെറുതെ ഒരു ഭാര്യയ്‌ക്ക്‌ നല്ല തുടക്കം.

ജയറാമും ഗോപികയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്‌ തരക്കേടില്ലാത്ത തുടക്കമാണ്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. സംസ്ഥാനത്തെ മിക്ക തിയറ്ററുകളിലും 60-80 ശതമാനം കളക്ഷനോടെയാണ്‌ ചിത്രം പ്രദര്‍ശനമാരംഭിച്ചിരിയ്‌ക്കുന്നത്‌. നിലവിലെ ജയറാമിന്റെ താരമൂല്യം വെച്ച്‌ നോക്കുമ്പോള്‍ ഈ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ അതി പ്രധാനമാണ്‌.

വമ്പന്‍ സിനിമാ കമ്പനിയായ പിരമിഡ്‌ സായ്‌‌മീറ ചിത്രത്തിന്റെ വിതരണമേറ്റെടുത്തതും താരത്തെ സംബന്ധിച്ച്‌ ഏറെ സന്തോഷം പകരുന്ന കാര്യമാണ്‌. ചിത്രം കണ്ട്‌ പുറത്തിറങ്ങുന്ന പ്രേക്ഷകരും പുറത്തു ആദ്യ നിരൂപണങ്ങളും ചിത്രത്തിന്‌ അനുകൂലമാണ്‌.

പ്രശസ്‌ത നടി ഗോപികയുടെ വിവാഹവും അഭിനയ ജീവിതത്തിലെ അവസാന ചിത്രമെന്ന വിശേഷണങ്ങളും ചിത്രത്തിന്‌ ഗുണകരമാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ചിത്രം വിജയത്തിലെത്തിയാല്‍ ഏറെക്കാലത്തിന്‌ ബോക്‌സ്‌ ഓഫീസ്‌ റെക്കൊര്‍ഡുകളില്‍ വിജയം രേഖപ്പെടുത്തുന്ന ജയറാം ചിത്രമെന്ന പദവി കൂടി വെറുതെ ഒരു ഭാര്യയ്‌ക്ക്‌ കൈവരും.

മഞ്ഞില്‍ കുളിയ്‌ക്കും എന്ന ഗാനരംഗത്തിലെ ജയറാമിന്റെ പ്രകടനത്തിനെ വന്‍ കൈയ്യടിയാണ്‌ തിയറ്ററുകളില്‍ പ്രേക്ഷകര്‍ വരവേല്‌ക്കുന്നത്‌.
മധു മുതല്‍ മമ്മൂട്ടി വരെയുള്ള താരങ്ങളെ ഈ ഗാനരംഗത്തില്‍ ജയറാം അനുകരിയ്‌ക്കുന്നുണ്ട്‌.32 തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച ചിത്രം അടുത്ത വാരത്തോടെ പത്ത്‌ തീയറ്ററുകളില്‍ കൂടി റിലീസ്‌ ചെയ്യും.

ബന്ധപ്പെട്ട വാര്‍ത്തകള്‍





വെറുതേ ഒരു ഭാര്യ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X