ജയറാം മകളെ ഓര്‍ത്ത് അഭിമാനിക്കുന്നു!
ഒരു നടനെന്നതിന് മുകളിലാണ് ജയറാം എന്ന ഭര്‍ത്താവിന്റെ, അച്ഛന്റെ സ്ഥാനം. പാര്‍വ്വതി ജയറാമിന്റെ മുഖത്തെ സന്തോഷത്തിലും മക്കളുടെ ഭാവിയിലും മുന്നേറ്റത്തിലും സന്തോഷവാനാണ് ജയറാം എന്ന കുടുംബ നാഥന്‍.
ഇപ്പോള്‍ മകള്‍ മാളവികയെ ഓര്‍ത്ത് ജയറാമിന് അഭിമാനം തോന്നുന്നു. എന്തിനാണെന്നല്ലേ? മാളവിക ജയറാം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നടന്ന ഒരു ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. ഇതിന് അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ മാളവികയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.

തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജയറാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നമ്മുടെ സര്‍ക്കാറും ഇത്തരത്തിലുള്ള സാമൂഹ്യ സേവനങ്ങള്‍ ഏറ്റെടുക്കുന്നവരെ പ്രോത്സാഹിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിയ്ക്കുന്നു എന്നും ജയറാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
മകന്‍ കാളിദാസ് ആകട്ടെ, അച്ഛന്റെ പാദ പിന്തുടര്‍ന്ന് ഇപ്പോള്‍ തമിഴില്‍ നായകനായി അരങ്ങേറ്റം കുറിയ്ക്കുകയാണ്. കമല്‍ ഹസനാണ് കാളിദാസിനെ ലോഞ്ച് ചെയ്തത്. ഒരു അച്ഛനെന്ന നിലയില്‍ താന്‍ വളരെ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്ന് അന്നും ജയറാം പറഞ്ഞിരുന്നു.


Click it and Unblock the Notifications











