ദിലീപിന് മുന്നില്‍ പതറാതെ കുഞ്ചാക്കോ ബോബനും ജയറാമും, ബോക്‌സോഫീസില്‍ 'പഞ്ചവര്‍ണ്ണതത്ത' കുതിക്കുന്നു!

ശക്തമായ താരപോരാട്ടത്തിനാണ് ഇത്തവണത്തെ വിഷുവിന് നടന്നത്. മഞ്ജു വാര്യരും ദിലീപും സിനിമകളുമായി എത്തിയപ്പോള്‍ ഇരുവര്‍ക്കും മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ഇവരോടൊപ്പം തന്നെയാണ് രമേഷ് പിഷാരടി, ജയറാം കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടുമെത്തിയത്. ഇവരുടെ സിനിമയായ പഞ്ചവര്‍ണ്ണതത്തയും ഇതേ സമയത്ത് തന്നെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യ പ്രദര്‍ശനം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

കുഞ്ചാക്കോ ബോബന്റെയും ജയറാമിന്റെയും കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി ഇത് മാറുമെന്ന് ഇനി പ്രത്യേകം പറയേണ്ട കാര്യമില്ല. ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് ഇരുവരും എത്തിയത്. സിനിമയ്ക്ക് വേണ്ടി ജയറാം നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് വേണ്ടി ജയറാം മൊട്ടയടിച്ചിരുന്നു ഇതിന് ശേഷം രമേഷ് പിഷാരടിയേയും മൊട്ടയടിപ്പിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിക്കിടയിലായിരുന്നു ഈ സംഭവം നടന്നത്.

ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യത

ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യത

മിമിക്രിയിലും അവതരണത്തിലും അഭിനയത്തിലും മാത്രമല്ല സംവിധാനത്തിലും തന്റേതായ മികവ് തെളിയിച്ചിരിക്കുകയാണ് രമേഷ് പിഷാരടി. നീണ്ട ഇടവേളയ്ക്ക് ശേഷം ജയറാം നടത്തിയ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് ഈ ചിത്രം സാക്ഷ്യം വഹിച്ചത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും തലസ്ഥാന നഗരിയില്‍ നിന്നുമായി മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. സിനിമയുടെ കലക്ഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ആദ്യ ദിനത്തില്‍ നേടിയത്

ആദ്യ ദിനത്തില്‍ നേടിയത്

വാരാന്ത്യത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്ന വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. ഫോറം കേരളയാണ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 1.92, 2.67 ലക്ഷമാണ് ചിത്രം ആദ്യത്തെ രണ്ട് ദിനങ്ങളില്‍ കൊച്ചിയില്‍ നിന്നു നേടിയത്.

അഞ്ച് ദിവസം പിന്നിട്ടപ്പോള്‍

അഞ്ച് ദിവസം പിന്നിട്ടപ്പോള്‍

കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിച്ചിട്ടുള്ളത്. നിറഞ്ഞ സദസ്സുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിനം പിന്നിടുന്നതിനിടയില്‍ സിനിമ 11.69 ലക്ഷം സ്വന്തമാക്കിയെന്നാണ് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ബിഗ് റിലീസുകള്‍ക്കിടയില്‍ പതറാതെ

ബിഗ് റിലീസുകള്‍ക്കിടയില്‍ പതറാതെ

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ കമ്മാരസംഭവം, മഞ്ജു വാര്യരുടെ സിനിമയായ മോഹന്‍ലാല്‍ എന്നിവയ്‌ക്കൊപ്പമാണ് പഞ്ചവര്‍ണ്ണതത്തയും റിലീസ് ചെയ്തത്. ബിഗ്് റിലീസുകള്‍ക്കിടയില്‍ പതറാതെ മുന്നേറുകയാണ് ഈ സിനിമ. കലക്ഷന്റെ കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന റിപ്പോര്‍ട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X