മാളവികയും കാളിദാസനും അനുസരിച്ചു! ജയറാമും പാര്‍വതിയും നിര്‍ദേശങ്ങളുമായി ക്യാംപുകളില്‍, കാണൂ!

By Nimisha

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സിനിമാതാരങ്ങളും സജീവമായി രംഗത്തിറങ്ങിയിരുന്നു. വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും യഥാര്‍ത്ഥ നായകരാണ് തങ്ങളെന്ന് പലരും തെളിയിച്ച നിമിഷങ്ങള്‍ കൂടിയായിരുന്നു കഴിഞ്ഞുപോയത്. താരസംഘടനയായ എംഎംഎ 10 ലക്ഷമായിരുന്നു തുടക്കത്തില്‍ നല്‍കിയത്. ആദ്യഘട്ട സഹായമായി നല്‍കിയ തുകയും താരങ്ങളുടെ നിലപാടുകളെക്കുറിച്ചും നിരവധി പേരാണഅ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ പിന്നീട് 40 ലക്ഷം കൂടി നല്‍കിയതോടെ വിമര്‍ശകര്‍ പോലും മൗനം പാലിക്കുകയായിരുന്നു. താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു സുപ്രധാന വിവരങ്ങളെല്ലാം കൈമാറിയിരുന്നത്.

സഹായം അഭ്യര്‍ത്ഥിച്ച് പല താരങ്ങളും ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. ധര്‍മ്മജന്‍, മല്ലിക സുകുമാരന്‍, സലീം കുമാര്‍, ജോജു തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തിയാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വരുന്നതിനിടയില്‍ മണ്ണിലിടിച്ചില്‍പ്പെട്ട അനുഭവത്തെക്കുറിച്ച് ജയറാം പങ്കുവെച്ചിരുന്നു.

നാട്ടിലേക്ക് വരുന്നതിനിടയില്‍

നാട്ടിലേക്ക് വരുന്നതിനിടയില്‍

കേരളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ കുതിരാനിലെ മണ്ണിടിച്ചിലില്‍ പെട്ടുപോയതിനെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. 18 മണിക്കൂറിന് ശേഷമായിരുന്നു അവിടെ നിന്നും രക്ഷപ്പെട്ടത്. കേരള പോലീസായിരുന്നു ഭക്ഷണവും താമസ സൗകര്യവും ഒരുക്കിത്തന്നിരുന്നതെന്ന് അന്ന് ജയറാം പറഞ്ഞിരുന്നു. നാട്ടിലെത്തിയാലുടന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ തങ്ങളും സജീവമായി പങ്കെടുക്കുമെന്നും താരകുടുംബം വ്യക്തമാക്കിയിരുന്നു.

സകുടുംബം ക്യാംപുകളിലേക്ക്

സകുടുംബം ക്യാംപുകളിലേക്ക്

തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്ക് ആശ്വാസമേകാനായി ജയറാമും കുടുംബവും നേരിട്ടെത്തിയിരുന്നു. തങ്ങളാല്‍ക്കഴിയാവുന്ന സഹായങ്ങളുമായാണ് ഇവരെത്തിയത്. താന്‍ ബ്രാന്‍ഡ് അംബാസഡറായ രാംരാജ് വസ്ത്രങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് സഹായമെത്തിക്കുമെന്നും താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് താരമെത്തിയത്.

 മാളവികയ്‌ക്കൊപ്പം

മാളവികയ്‌ക്കൊപ്പം

ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ബാലതാരമായി സിനിമയിലേക്കെത്തിയ കാളിദാസ് നായകനായും തുടക്കം കുറിച്ചതിന് പിന്നാലെയാണ് മാളവികയുടെ സിനിമാപ്രവേശത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നത്. കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുനനു താരകുടുംബം. അടുത്തിടെയായിരുന്നു മകള്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. തിരുവല്ലയിലെത്തിയ ജയറാമിനൊപ്പം മകളുമുണ്ടായിരുന്നു. കാളിദാസും പാര്‍വതിയും കലക്ഷന്‍ സെന്ററിലായിരുന്നു.

വസ്ത്രങ്ങള്‍ നല്‍കി

വസ്ത്രങ്ങള്‍ നല്‍കി

വില കൂടി മുണ്ടും ഷര്‍ട്ടുകളുമാണ് ജയറാം നല്‍കിയത്. ഇത്തരമൊരു ദൗത്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയ രാംരാജിനോടുള്ള നന്ദിയും താരം അറിയിച്ചിട്ടുണ്ട്. 5 ദിവസത്തോളമായി അദ്ദേഹത്തിന്റെ ലോറികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും ജയറാം പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

ഫേസബുക്ക് ലൈവ് കാണാം

ജയറാമിന്റെ ഫേസ്ബുക്ക് ലൈവ് കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X