ജയറാമിന്‍റെ മാജിക് ലാന്പ് പ്രദര്‍ശനത്തിനെത്തുന്നു
വിളക്ക് തെളിയിക്കാന്‍ ഒരു നിമിഷം മതി. ഒന്നു തീ കൊടുത്താല്‍ അടുത്ത നിമിഷം അതു കത്തും. എന്നാല്‍ ജയറാമിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ജയറാം തീ കൊടുത്ത ഒരു വിളക്ക് കത്താന്‍ ആറു വര്‍ഷം വേണ്ടി വന്നു.
വേറൊന്നുമല്ല; ജയറാമിന്റെ പുതിയ ചിത്രത്തെ കുറച്ചാണ്. പുതിയതെന്ന് പറയാന്‍ പറ്റില്ല. 2001 ല്‍ ഷൂട്ടിഗ് പൂര്‍ത്തിയായ മാജിക് ലാമ്പാണ് ചിത്രം. ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും പിന്നീടുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിത്രം ഇത്രയും കാലം പെട്ടിയില്‍ തന്നെ വിശ്രമിക്കുകയായിരുന്നു.
ഹരിദാസ് സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ ജയറാം നാല് വ്യത്യസ്‌ത വേഷങ്ങളില്‍ അഭിനയിക്കുന്നെണ്ടന്നാണ് കേള്‍വി. നായികമാരയി ഖുശ്‌്‌ബു, ദിവ്യ ഉണ്ണി, മീന, രസിക എന്നിവരൊക്കെയാണ് ഉള്ളത്. ഇവരില്‍ പലരും ഇന്ന് സിനിമാ രംഗത്ത് തന്നെയില്ല.
ഇപ്പോള്‍ പുറത്തിറങ്ങുന്ന ഈ സിനിമ ഭാവി കണ്ടു തന്നെയറിയണം. കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന കാലത്ത് ജയറാം മലയാളത്തിലെ തിരക്കുള്ള നടനായിരുന്നു. എന്നാല്‍ ഇന്ന് തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞ് സ്വസ്ഥമായി വീട്ടില്‍ ഇരിക്കുകയാണ് കക്ഷി.
എന്തൊക്കെയായാലും ജയറാമിന്റെ ഈ ലാമ്പ് തെളിയുമെന്നു തന്നെ കരുതാം.
.


Click it and Unblock the Notifications