»   » ദിലീപിന്റെ ഭാഗ്യ സിനിമകള്‍ കഴിഞ്ഞു! ഇനി ജയറാമിന്റെ നായികയായി മംമ്ത അഭിനയിക്കുന്നു!!!

ദിലീപിന്റെ ഭാഗ്യ സിനിമകള്‍ കഴിഞ്ഞു! ഇനി ജയറാമിന്റെ നായികയായി മംമ്ത അഭിനയിക്കുന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ദിലീപ് സിനിമകളിലൂടെയാണ് മംമത മോഹന്‍ദാസിന്റെ സിനിമകള്‍ ഹിറ്റായി തുടങ്ങിയത്. ഇപ്പോള്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന കാര്‍ബണ്‍ എന്ന സിനിമയിലാണ് മംമ്ത അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ ജയറാമിന്റെ നായികയായി മംമ്ത അഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം! മോഹന്‍ലാലിന്റെ ആശംസകള്‍ ഇങ്ങനെ!!!

ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ പോവുന്ന മൂന്നാമത്തെ സിനിമയായിരിക്കും ഇനി വരാനിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സലീം കുമാര്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കാന്‍ പോവുന്നതെന്നാണ്. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇനിയും വന്നിട്ടില്ല.

ജയറാമും മംമ്തയും


ജയറാമും മംമ്ത മോഹന്‍ദാസും വീണ്ടും ഒന്നിച്ചഭിനയിക്കാന്‍ പോവുകയാണ്. മുമ്പ് ഇരുവരും രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു. കുടുംബ സിനിമകളായി നിര്‍മ്മിച്ച ഇരു സിനിമകളും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

സലീം കുമാറിന്റെ സംവിധാനം


സലീം കുമാറിന്റെ സംവിധാനത്തില്‍ പുതിയ സിനിമ വരികയാണെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോവുന്നത് ജയറാമും മംമ്തയുമാണെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മൂന്നാമത്തെ സിനിമ


ജയറാം മംമ്ത കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ സിനിമയാണ് ഇനി വരാന്‍ പോവുന്നത്. മുമ്പ് ഞാനും എന്റെ ഫാമിലിയും, കഥ തുടരുന്നു എന്നീ സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

സലീം കുമാറിന്റെ സംവിധാനം


സലീം കുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ഇനി വരാന്‍ പോവുന്നത്. സലീം കുമാറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന സിനിമ കറുത്ത ജൂതന്‍ എന്ന സിനിമയായിരുന്നു.

കാര്‍ബണ്‍


ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന കാര്‍ബണ്‍ എന്ന സിനിമയിലാണ് മംമ്ത ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം മഞ്ജു വാര്യരുടെ ഉദാഹരണം സുജാത എന്ന സിനിമയിലും മംമ്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആകാശ മിട്ടായി


ജയറാമിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിട്ടായി. ആദ്യമായിട്ടാണ് സമുദ്രക്കനി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുന്നത്.

English summary
Now, if reports are to be believed, Mamtha Mohandas has given the nod to another project, which would see her teaming up with actor Jayaram, for the third time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam