കുചേലനായി ജയറാം! സംസ്‌കൃത ചിത്രം നാമോ ഫസ്റ്റ്ലുക്ക് പോസ്റ്റർ
ജയറാം ആദ്യമായി അഭിനയിക്കുന്ന സംസ്‌കൃത സിനിമയാണ് നമോ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ജനുവരി 6 ന് പുറത്ത്. ചിത്രം സംവിധാനം ചെയ്യുന്നത് വിജീഷ്മണിയാണ്. ചിത്രത്തില്‍ പുതിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നത്. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്കൃതഭാഷ മാത്രമാണ് സിനിമയില്‍ ഉപയോഗിക്കുക.

കിടിലന്‍ മേക്കോവറില്‍ ആണ് ജയറാം എത്തുന്നത് .ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. എസ്. ലോകനാഥനാണ് ക്യാമറാമാന്‍. അനൂപ് ജെലോട്ട സംഗീതസംവിധാനം നിര്‍വഹിക്കുന്നു. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് താരനിരയില്‍.
അല്ലു അർജുൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രമാണ് അടുത്തതായി റിലീസിനെത്തുന് ജയറാമിന്റെ പുതിയ ചിത്രം. അല്ലു അർജുൻ ചിത്രമായ സൺ ഓഫ് സത്യ മൂർത്തിയ്ക്ക് ശേഷം ത്രവിക്രം ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ ചിത്രത്തിന് വേണ്ടി ജയറാം ശരീര ഭാരം കുറച്ചിരുന്നു. താരത്തിന്റെ ലുക്ക് അന്ന് ചർച്ച വിഷയമായിരുന്നു. അല്ലു അർജുന്റെ 19ാം മത്തെ ചിത്രമാണിത്.



Click it and Unblock the Notifications