ഫ്രന്റ്സ് വീണ്ടും ഫ്രന്റ്സായി

By Staff

മൂന്ന് സുഹൃത്തുക്കളുടെ ഗാഢമായ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമായ ഫ്രന്റ്സില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജയറാമും മുകേഷുമായിരുന്നു. സൗഹൃദത്തിന്റെ വഴിത്തിരിവുകള്‍ രസകരമായി അവതരിപ്പിച്ച ആ ചിത്രത്തിന്റെ വിജയത്തിനു പിന്നിലെ ഒരു പ്രധാന ഘടകം ജയറാം-മുകേഷ് സൗഹൃദകൂട്ടുകെട്ടായിരുന്നു.

ജയറാമും മുകേഷും ഉറ്റസുഹൃത്തുക്കളായി വീണ്ടും പ്രത്യക്ഷപ്പെട്ടത് വക്കാലത്ത് നാരായണന്‍കുട്ടി എന്ന ചിത്രത്തിലാണ്. ആ ചിത്രത്തിനു ശേഷം വീണ്ടും ഇരുവരും ഒരുമിക്കുന്നു. ഇത്തവണയും ആത്മാര്‍ത്ഥ കൂട്ടുകാരായാണ് ഇരുവരും വേഷമിടുന്നത്.

അനില്‍ സംവിധാനം ചെയ്യുന്ന പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രത്തിലാണ് ജയറാമും മുകേഷും പ്രധാന വേഷങ്ങളിലെത്തുന്നത്. പാര്‍ത്ഥസാരഥി എന്ന കഥാപാത്രമായി ജയറാം വേഷമിടുന്നു. മാധവന്‍ എന്ന കഥാപാത്രത്തെ മുകേഷ് അവതരിപ്പിക്കുന്നു.

പാര്‍ത്ഥസാരഥി ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡിയെടുത്ത് ഇപ്പോള്‍ നാട്ടില്‍ അല്ലറചില്ലറ പ്രശ്നങ്ങളുമായി കഴിയുകയാണ്. നാട്ടിലുണ്ടായ വിഷമദ്യദുരന്തത്തില്‍ പെട്ട പാര്‍ത്ഥന്‍ മരണത്തിന്റെ വക്കോളമെത്തി അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. പാര്‍ത്ഥന്‍ പരലോകം ഒരു നോക്കു കണ്ടു തിരിച്ചെത്തിയെന്നു പറയാം. ആ സംഭവത്തിനു ശേഷം പാര്‍ത്ഥന്‍ പെരുമാറുന്നത് ഒരു പ്രത്യേക തരത്തിലാണ്. അയാള്‍ക്ക് പലതും ഓര്‍ത്തെടുക്കാനാവുന്നില്ല.

ഇതിനിടയിലാണ് ജെന്‍യുവിലെ പാര്‍ത്ഥന്റെ പഴയ സുഹൃത്തായ മാധവന്‍ അയാളെ തേടിയെത്തുന്നത്. എന്നാല്‍ പാര്‍ത്ഥന് അയാളെ തിരിച്ചറിയാനാവുന്നില്ല. തന്റെ ശത്രുക്കളാണ് മാധവനെ തന്റെ അടുത്തേക്ക് അയച്ചതെന്ന് അയാള്‍ സംശയിക്കുന്നു. എന്നാല്‍ മാധവന്‍ പാര്‍ത്ഥനെ വിടാതെ അയാളുടെ പിന്നാലെയുണ്ട്.

മുകേഷ് നായകനായി ഇപ്പോള്‍ അഭിനയിക്കുന്നത് കുറവാണ്. പക്ഷേ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മുകേഷ് സജീവമാണ് മലയാളത്തില്‍. മുകേഷ് വേഷമിടുന്ന മിക്ക ചിത്രങ്ങളും ഹിറ്റുമാണ്. അതേ സമയം ജയറാമിന്റെ നായകവേഷങ്ങള്‍ക്ക് വിജയിക്കാനാവുന്നുമില്ല. ഒരു വിജയത്തിനായി വേഴാമ്പിലനെ പോലെ കാത്തിരിക്കുന്ന ജയറാമിന് മുകേഷ് ഒരു താങ്ങാവുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X