നികുതി അടച്ചില്ല: നയന്‍താരയ്ക്കും ജയറാമിനും വീട് നഷ്ടമാകും

By Aswathi

നികുതി അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുയതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താരയുടെയും ജയറാമിന്റെയും വീടുകള്‍ ജപ്തി ചെയ്യാനുള്ള നിമയ നടപടിയിലേക്ക് നീങ്ങുന്നു. അവധിക്കാല ആഘോഷങ്ങള്‍ക്കായി ഊട്ടിയില്‍ താരങ്ങള്‍ സ്വന്തമാക്കിയ ആഡംബര കെട്ടിടങ്ങളുടെ നികുതി അടയ്ക്കുന്നതിലാണ് വീഴ്ച വരുത്തിയിരിക്കുന്നത്.

ഊട്ടിയിലെ ലവ് ഡേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന റോയല്‍ കാസില്‍ അപാര്‍ട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി ഊട്ടി നഗരസഭാ അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ നികുതി അടയ്ക്കയ്ക്കണമെന്നു ചൂണ്ടിക്കാട്ടി നഗരസഭ 22 അപാര്‍ട്‌മെന്റുകള്‍ക്കു ജപ്തി നോട്ടീസും അയച്ചിരുന്നു. ഇതില്‍ തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ ജയറാമിന്റെയും നയന്‍താരയുടെയും വസതികള്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വായിക്കൂ...

ജയറാമിനും നയന്‍സിനും

നികുതി അടച്ചില്ല: നയന്‍താരയ്ക്കും ജയറാമിനും വീട് നഷ്ടമാകും

നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടി പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ ജയറാമിനും നയന്‍താരയ്ക്കുമെതിരെ അധികൃതര്‍ നടപടിക്ക് ഒരുങ്ങുന്നു.

ആഡംര വീട്

നികുതി അടച്ചില്ല: നയന്‍താരയ്ക്കും ജയറാമിനും വീട് നഷ്ടമാകും

ഊട്ടിയില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കായി താരങ്ങള്‍ സ്വന്തമാക്കിയ ആഡംബര കെട്ടിടങ്ങളുടെ നികുതിയാണ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി അധികൃതര്‍ കണ്ടെത്തിയത്.

22 അപ്പാര്‍ട്‌മെന്റുകള്‍ക്ക്

നികുതി അടച്ചില്ല: നയന്‍താരയ്ക്കും ജയറാമിനും വീട് നഷ്ടമാകും

ഊട്ടിയിലെ ലവ് ഡേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന റോയല്‍ കാസില്‍ അപാര്‍ട്ട്‌മെന്റിലെ 122 വീടുകളാണു സ്വത്തുനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതായി ഊട്ടി നഗരസഭാ അധികൃതര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ നികുതി അടയ്ക്കയ്ക്കണമെന്നു ചൂണ്ടിക്കാട്ടി നഗരസഭ 22 അപാര്‍ട്‌മെന്റുകള്‍ക്കു ജപ്തി നോട്ടീസും അയച്ചിരുന്നു.

മുന്നറിയിപ്പ് നല്‍കി

നികുതി അടച്ചില്ല: നയന്‍താരയ്ക്കും ജയറാമിനും വീട് നഷ്ടമാകും

പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ നികുതിയടക്കാന്‍ വിമുഖത കാണിക്കുന്നതായും ആരോപണമുണ്ട്.

ഇനി ജപ്തി

നികുതി അടച്ചില്ല: നയന്‍താരയ്ക്കും ജയറാമിനും വീട് നഷ്ടമാകും

ഈ രീതി തുടര്‍ന്നാല്‍ കെട്ടിടം ജപ്തി ചെയ്യുന്ന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

ഇത് പതിവ്

നികുതി അടച്ചില്ല: നയന്‍താരയ്ക്കും ജയറാമിനും വീട് നഷ്ടമാകും

അവധി ആഘോഷങ്ങള്‍ക്കായി പ്രമുഖര്‍ സ്വന്തമാക്കുന്ന ഇത്തരം കെട്ടിടങ്ങളിലേക്ക് വലപ്പോഴും നടത്തുന്ന സന്ദര്‍ശനങ്ങള്‍ ഒഴിച്ചാല്‍ ഇക്കൂട്ടര്‍ തിരിച്ചു നോക്കാറില്ലെന്ന് നഗരസഭാ ഇദ്യോഗസ്ഥര്‍ പറയുന്നു. ഇതിനാലാണ് പലരും നഗരസഭാ നടപടികളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്താത്തത്.

ഷീലയുടെ ബിസ്‌നസ്

നികുതി അടച്ചില്ല: നയന്‍താരയ്ക്കും ജയറാമിനും വീട് നഷ്ടമാകും

കേരളത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് നടി ഷീലയുടെ മേല്‍നോട്ടത്തിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു റോയല്‍ കാസില്‍ അപാര്‍ട്‌മെന്റ് നിര്‍മിച്ചത്. കേരളത്തിലെ പല ഉന്നത ഉദ്യോഗസ്ഥരും ഇവിടെ അപാര്‍ട്‌മെന്റ് വാങ്ങിയിട്ടുണ്ടെന്നും അവരും സ്വത്തുനികുതി അടയ്ക്കാന്‍ വിമുഖത കാണിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X